കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

21കാരി ദിഷ രവിയുടെ അറസ്റ്റിനെതിരെ കര്‍ഷകര്‍; ഉടന്‍ വിട്ടയക്കണം, 18ന് റെയില്‍വെ ഉപരോധം

Google Oneindia Malayalam News

ദില്ലി: 21കാരിയായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം വ്യാപിക്കുന്നു. പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും അറസ്റ്റിനെതിരെ രംഗത്തുവന്നു. പോലീസിനെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍ എന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. എത്രയും വേഗം ദിഷ രവിയെ മോചിപ്പിക്കണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു. ഈ മാസം 18ന് രാജ്യവ്യാപകമായി റെയില്‍ ഉപരോധം നടത്തുമെന്നും കര്‍ഷകര്‍ സമരക്കാര്‍ പ്രഖ്യാപിച്ചു.

d

കര്‍ഷക സമരം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ നീക്കം. ഇതിന്റെ ഭാഗമാണ് സമരത്തെ പിന്തുണയ്ക്കുന്നവരെ അറസ്റ്റ് ചെയ്യുന്നത്. യുവ പരിസ്ഥിതി പ്രവര്‍ത്തകയുടെ അറസ്റ്റ് ഒരിക്കലും അംഗീകരിക്കാനാകില്ല. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. നിരുപാധികം അവരെ വിട്ടയക്കണം. ഈ മാസം 18ന് രാജ്യ വ്യാപകമായി 4 മണിക്കൂര്‍ റെയില്‍വെ ഉപരോധം നടത്തുമെന്നും കര്‍ഷക സമരക്കാര്‍ അറിയിച്ചു.

ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്ബിജിമോള്‍ക്ക് പകരം ശിവരാമന്‍; ശക്തനെ ഇറക്കാന്‍ കോണ്‍ഗ്രസ്, പീരുമേടില്‍ കൈ ഉയര്‍ത്തുമോ കോണ്‍ഗ്രസ്

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ കമ്മിറ്റിയും ദിഷയുടെ അറസ്റ്റിനെതിരെ രംഗത്തുവന്നു. മോദി സര്‍ക്കാര്‍ മനുഷ്യത്വത്തെ ഇല്ലാതാക്കുകയാണ് എന്ന് അവര്‍ കുറ്റപ്പെടുത്തി. ദിഷ രവിക്കെതിരായ കേസുകള്‍ ഒഴിവാക്കണം. ട്രാക്ടര്‍ റാലി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ രാജ്യദ്രോഹ കുറ്റവും എടുത്തുകളയമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

ആലുവയില്‍ 2006 ആവര്‍ത്തിക്കാന്‍ സിപിഎം; എഎ റഹീം പട്ടികയില്‍, മറ്റു 4 പേരും, അന്‍വര്‍ സാദത്തിന് കുരുക്കിടുമോആലുവയില്‍ 2006 ആവര്‍ത്തിക്കാന്‍ സിപിഎം; എഎ റഹീം പട്ടികയില്‍, മറ്റു 4 പേരും, അന്‍വര്‍ സാദത്തിന് കുരുക്കിടുമോ

ആഗോള തലത്തില്‍ പ്രശസ്തയായ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗിന്റെ ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ ബെംഗളൂരുവില്‍ നിന്നാണ് ദിശ രവിയെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ ആദ്യത്തെ അറസ്റ്റാണിത്. ടൂള്‍കിറ്റ് എഡിറ്റ് ചെയ്തതും പ്രചരിപ്പിച്ചതും ദിശയാണെന്ന് പോലീസ് ആരോപിക്കുന്നു. ഇവര്‍ക്ക് തീവ്രവാദികളുമായി ബന്ധമുണ്ടെന്നും ദില്ലി പോലീസ് പറയുന്നു.

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

കരുത്തായി അര്‍ജുന്‍, ഇന്ത്യന്‍ നിര്‍മ്മിത യുദ്ധ ടാങ്ക് സൈന്യത്തിന് കൈമാറി പ്രധാനമന്ത്രി- ചിത്രങ്ങള്‍

ദില്ലി അതിര്‍ത്തികളില്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച ഗ്രെറ്റ തന്‍ബര്‍ഗ് ഈ മാസം ആദ്യത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഒരു ടൂള്‍കിറ്റ് പങ്കുവച്ചത്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനും വിവിധ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്ക് മുമ്പില്‍ പ്രതിഷേധിക്കാനുള്ള വഴികളും നിര്‍ദേശിക്കുന്നതായിരുന്നു ടൂള്‍കിറ്റ്. ഇത് രാജ്യത്തിനെതിരായ ആക്രമണം എന്ന നിലയ്ക്കാണ് ദില്ലി പോലീസ് കണക്കാക്കിയതും കേസെടുത്തതും.

രാജകുമാരിയെ പോലെ നടി ഷാലു ഷമ്മു: പുതിയ ചിത്രങ്ങള്‍

English summary
Farmers demands release Disha Ravi and declares Rail Roko on February 18
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X