കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയുടെ ധാര്‍ഷ്ട്യം സൈനികരെ കര്‍ഷകര്‍ക്കെതിരാക്കുന്നു, മോദിക്കെതിരെ തുറന്നടിച്ച് രാഹുല്‍

Google Oneindia Malayalam News

ദില്ലി: കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധാര്‍ഷ്ട്യമാണ് നമ്മുടെ രാജ്യത്തെ സൈനികരെ കര്‍ഷകര്‍ക്കെതിരെ തിരിച്ചിരിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. നേരത്തെ ഒരു പോലീസുകാരന്‍ ലാത്തി ഉയര്‍ത്തി കര്‍ഷകനെ അടിക്കാന്‍ പോവുന്ന ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഈ ഫോട്ടോ ട്വീറ്റ് ചെയ്താണ് രാഹുല്‍ ഇത്തരമൊരു അഭിപ്രായം പങ്കുവെച്ചത്. കോണ്‍ഗ്രസ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍നിരയില്‍ തന്നെയുണ്ട്.

1

അതേസമയം കര്‍ഷകര്‍ക്കെതിരായ ലാത്തിച്ചാര്‍ജില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പതിനായിരത്തോളം കര്‍ഷകര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. കര്‍ഷകരുടെ പ്രതിഷേധത്തെ കേസുകള്‍ കൊണ്ട് നേരിടാമെന്ന് മോദി സര്‍ക്കാര്‍ കരുതേണ്ടെന്ന് രാഹുല്‍ പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിക്കുന്നത് കുറ്റമല്ല, അത് അവരുടെ കടമയാണ്. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഈ പ്രക്ഷോഭം തുടരും. ജയ് കിസാന്‍, എപ്പോഴും അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങളെ അംഗീകരിക്കേണ്ടി വരുമെന്നും രാഹുല്‍ പറഞ്ഞു.

കര്‍ഷകര്‍ക്കെതിരായ ലാത്തിച്ചാര്‍ജില്‍ ഹരിയാന മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നടത്തിയത്. കര്‍ഷകരെ മര്‍ദിച്ച വിഷയത്തില്‍ മാപ്പുപറയാതെ മനോഹര്‍ ലാല്‍ ഖട്ടാറിന്റെ ഫോണ്‍ എടുക്കില്ലെന്നും, അദ്ദേഹത്തോട് സംസാരിക്കില്ലെന്നും അമരീന്ദര്‍ പറഞ്ഞു. എന്താണ് പറയേണ്ടതെന്നും ചെയ്യേണ്ടതെന്നും ഖട്ടാറിന് അറിയില്ല. പഞ്ചാബിലെ കര്‍ഷകരെ ഞങ്ങള്‍ തടയില്ല. പ്രതിഷേധിക്കുകയെന്നത് അവരുടെഅവകാശമാണ്. എന്തിനാണ് നിങ്ങള്‍ അവരെ തടയുന്നത്. എന്തിനാണ് ജലപീരങ്കികളും കണ്ണീര്‍വാതകവും ഉപയോഗിക്കുന്നത്. ദില്ലിയിലേക്ക് പോകുന്നതില്‍ നിന്ന് അവരെ തടയാന്‍ നിങ്ങള്‍ ആരാണ്. ഈ സത്യസന്ധയില്ലാത്ത പെരുമാറ്റത്തെ ഞാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

ഖട്ടാര്‍ പത്ത് തവണ വിളിച്ചാലും ഞാന്‍ ആ കോള്‍ എടുക്കാന്‍ പോകുന്നില്ല. ഹരിയാനസര്‍ക്കാരിന്റെ വീഴ്ച്ചയ്ക്ക് അവര്‍ പഞ്ചാബിനെ കുറ്റപ്പെടുത്തുകയാണെന്നും അമരീന്ദര്‍ പറഞ്ഞു. അതേസമയം പ്രതിഷേധം നടത്തുന്നവര്‍ ഹരിയാനയിലെ കര്‍ഷകരല്ലെന്നും, അവര്‍ വിട്ടുനിന്നതില്‍ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. അതേസമയം ഖട്ടാറിന്റെ വാദത്തെ തള്ളി ഹരിയാനയിലെ കര്‍ഷകര്‍ രംഗത്തെത്തി. ഹരിയാനയിലെ മാത്രമല്ല, മറ്റ് പല സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ ഈ സമരത്തിലുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഹരിയാനയിലെ കര്‍ഷകരാണെന്ന് തെളിയിക്കുന്ന ഐഡന്റിറ്റി കാര്‍ഡുകളും ഇവര്‍ പുറത്തുവിട്ടു. ഹരിയാനയില്‍ നിന്നല്ലെങ്കില്‍ ഞങ്ങള്‍ പാകിസ്താനില്‍ നിന്നുള്ളവരാണോ എന്ന് നരേന്ദര്‍ സിംഗ് എന്ന കര്‍ഷകന്‍ ചോദിച്ചു. ഇയാള്‍ റോത്തക്ക് നിവാസിയാണ്.

English summary
farmers didnt stop until withdrawing the anti farmers law says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X