കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംറേലി ലക്ഷ്യമിട്ട് കോണ്‍ഗ്രസും ബിജെപിയും... ഭരണവിരുദ്ധവികാരം ശക്തം, മോദി തരംഗമില്ല!!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ ആംറേലി ഒരിക്കല്‍ കൂടി ദേശീയ ശ്രദ്ധയിലേക്ക് വരികയാണ്. കോണ്‍ഗ്രസും ബിജെപിയും ഏറ്റവും ശക്തമായ പോരാട്ടം നടത്തുന്ന മണ്ഡലമാണിത്. ഈ മണ്ഡലത്തില്‍ വിജയിച്ചിട്ടില്ലെങ്കില്‍ മുഴുവന്‍ സംസ്ഥാനവും വിജയിച്ചിട്ട് കാര്യമില്ലെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ ബിജെപിക്ക് ഒട്ടും എളുപ്പമല്ല.

വന്‍ പ്രതിസന്ധിയാണ് ഇവിടെ ബിജെപിയെ കാത്തിരിക്കുന്നത്. പ്രധാനമായും കര്‍ഷക രോഷം ഏറ്റവും ശക്തമായിട്ടാണ് നിലനില്‍ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷരുടെ വോട്ടുകള്‍ ഭൂരിഭാഗവും കോണ്‍ഗ്രസിനായിരുന്നു ലഭിച്ചത്. അത്തരമൊരു സാഹചര്യം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായാല്‍ ബിജെപിയുടെ വോട്ടുബാങ്ക് കുത്തനെ ഇടിയും.

ആംറേലിയിലെ പോരാട്ടം

ആംറേലിയിലെ പോരാട്ടം

കോണ്‍ഗ്രസ് ആംറേലിയില്‍ ഒരുപടി മുന്നിലാണ്. എന്നാല്‍ സംസ്ഥാനത്തെ 26 സീറ്റും തൂത്തുവാരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. പക്ഷേ ഇത് നടക്കാന്‍ സാധ്യതയില്ലാത്തതാണ്. കാര്‍ഷിക മേഖലയായ ആംറേലി കോണ്‍ഗ്രസിനൊപ്പമാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ഇവിടെ മോദിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉള്ളത്. ഗുജറാത്തിന് വേണ്ടി മോദി ഒന്നും ചെയ്തില്ലെന്ന തോന്നലാണ് കര്‍ഷകര്‍ക്കിടയിലുള്ളത്.

കോണ്‍ഗ്രസിന്റെ നീക്കം

കോണ്‍ഗ്രസിന്റെ നീക്കം

കോണ്‍ഗ്രസ് ഇവിടെ പരേഷ് ധനാനിയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. സംസ്ഥാനത്തെ ഏറ്റവും ജനപ്രിയനായ നേതാവാണ് അദ്ദേഹം. കാര്‍ഷിക മേഖലയില്‍ അദ്ദേഹത്തിന് നല്ല സ്വാധീനമുണ്ട്. ഇതാണ് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. ആംറേലിയില്‍ പരാജയപ്പെട്ടാല്‍ അത് സംസ്ഥാനം മുഴുവന്‍ പ്രതിഫലിക്കും.

ഗ്രാമീണ മേഖല മാറുന്നു

ഗ്രാമീണ മേഖല മാറുന്നു

ബിജെപിയെ ഗ്രാമീണ മേഖല പതിയെ കൈവിടുകയാണ്. നഗര കേന്ദ്രീകൃതമായ പാര്‍ട്ടിയാണ് ബിജെപിയെന്ന് പൊതുബോധമാണ് ഇതിന് കാരണം. ആംറേലിയില്‍ കാര്യമായിട്ടുള്ള വ്യാവസായിക വളര്‍ച്ചയില്ല. അതിന് പറ്റിയ പരിസ്ഥിതി ഇവിടെ ഇല്ലെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍ ഇത്രയും കാലമായിട്ടും കാര്യമായിട്ടുള്ളതൊന്നും ഇവിടെ ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി

നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി

ആംറേലി ലോക്‌സഭാ മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളുണ്ട്. ഇതില്‍ അഞ്ചെണ്ണം കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയിരുന്നു. കോണ്‍ഗ്രസിന്റെ വമ്പന്‍ നേട്ടമായിരുന്നു ഇത്. ബിജെപിക്ക് അപ്രതീക്ഷിതമായി ലഭിച്ച തിരിച്ചടിയായിരുന്നു ഇത്. കഴിഞ്ഞ തവണ ഹര്‍ദിക് പട്ടേലും അദ്ദേഹത്തിന്റെ പാട്ടീദാര്‍ സമരവും ഈ മേഖലയില്‍ കോണ്‍ഗ്രസിന് വമ്പന്‍ നേട്ടമായിരുന്നു. ഇത്തവണ ഹര്‍ദിക് കോണ്‍ഗ്രസിനൊപ്പമാണ്. അത് കൂടുതല്‍ ഗുണം ചെയ്യും.

കോണ്‍ഗ്രസിന് പിന്തുണ

കോണ്‍ഗ്രസിന് പിന്തുണ

കര്‍ഷകര്‍ക്ക് പ്രത്യേക ബജറ്റ്, വായ്പ എഴുതി തള്ളല്‍, എന്നീ കാര്യങ്ങള്‍ക്ക് വന്‍ പിന്തുണയാണ് ആംറേലിയില്‍ ലഭിച്ചത്. ഇതോടൊപ്പം രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യവും കോണ്‍ഗ്രസിന് ഗുണകരമാണ്. കര്‍ഷകരുടെ നേതാവായിട്ടാണ് രാഹുലിനെ അവര്‍ കാണുന്നത്. നോട്ടുനിരോധനവും, കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുമെന്നുമുള്ള മോദിയുടെ വാഗ്ദാനവും കര്‍ഷകരെ വഞ്ചിച്ചെന്നാണ് മണ്ഡലത്തിലെ പൊതുവികാരം. ബിജെപി വളരെ ആശങ്കയോടെയാണ് ഇതിനെ കാണുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് പഴയ തുറുപ്പുച്ചീട്ട്.... ഉമാ ഭാരതിയെ കളത്തിലിറക്കുന്നു!!മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് പഴയ തുറുപ്പുച്ചീട്ട്.... ഉമാ ഭാരതിയെ കളത്തിലിറക്കുന്നു!!

English summary
farmers discontent gujarats amreli may vote for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X