കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് ബാരിക്കേഡുകള്‍ തകര്‍ത്തു; കര്‍ഷകര്‍ മുന്നോട്ട്, 5000 പ്രക്ഷോഭകര്‍ ദില്ലിയില്‍ കടന്നു

Google Oneindia Malayalam News

ദില്ലി: റിപബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലിക്ക് മുന്നോടിയായി കര്‍ഷകര്‍ കൂട്ടംകൂട്ടമായി ദില്ലിയിലേക്ക്. ദില്ലി അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകരുടെ മുന്നേറ്റം. പോലീസ് വാഹനങ്ങളും കര്‍ഷകര്‍ നീക്കി. 5000ത്തിലധികം പ്രക്ഷോഭകര്‍ സിംഘു അതിര്‍ത്തി വഴി ദില്ലിയിലേക്ക് പ്രവേശിക്കുകയാണ്. ഇവിടെ കര്‍ഷകരുടെ വരവ് തടയുന്നതിന് സ്ഥാപിച്ച ബാരിക്കേഡുകള്‍ സമരക്കാര്‍ തകര്‍ത്തുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാന-ദില്ലി അതിര്‍ത്തി പ്രദേശമാണ് സിംഘു.

x

ദില്ലി നഗരത്തിലേക്ക് കൂറ്റന്‍ മാര്‍ച്ച് നടത്താനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. സമാധാനപരമായ മാര്‍ച്ച് ആയിരിക്കുമെന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ സൈനികരെയും പോലീസുകാരെയും വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ മുതല്‍ സിംഘു അതിര്‍ത്തിയില്‍ സമരം നടത്തിയിരുന്ന കര്‍ഷകരാണ് ഇന്ന് ദില്ലിയിലേക്ക് കടന്നിരിക്കുന്നത്. കൂടാതെ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ ട്രാക്ടറുകള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷം ട്രാക്ടറുകലിളായി നാല് ലക്ഷം പേര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് സമരക്കാര്‍ അറിയിച്ചിട്ടുള്ളത്.

എന്തു പ്രശ്‌നങ്ങളും പ്രകോപനവുമുണ്ടായാലും സമാധാനത്തോടെ കൈകാര്യം ചെയ്യണമെന്ന് കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്തു. സംഘര്‍ഷമുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുമെന്ന് സൂചനയുണ്ട്. പോലീസുമായി സംസാരിച്ച ശേഷമായിരിക്കും കര്‍ഷകരുടെ ട്രാക്ടര്‍ റാലി തുടങ്ങുക എന്ന് സമരക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കര്‍ഷകര്‍ ട്രാക്ടറുകളില്‍ കൂട്ടത്തോടെ ദില്ലിയിലേക്ക് വരുന്ന ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുകയാണ്.

സാധാരണ സൈനിക പരേഡ് ആണ് റിപബ്ലിക് ദിനത്തില്‍ ദില്ലിയിലെ ആകര്‍ഷണം. എന്നാല്‍ ഇത്തവണ സമര ഭൂമി കൂടിയാണ് രാജ്യതലസ്ഥാനം. ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിട്ടുള്ളത്. ഫെബ്രുവരി ഒന്നിന് ബജറ്റ് ദിനത്തില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയുടെ മൂന്ന് ഭാഗങ്ങളില്‍ നിന്ന് തുടങ്ങുന്ന കര്‍ഷകരുടെ റാലി പാര്‍ലമെന്റിനെ വളയുന്നതിന് സമാനമായിരിക്കും.

English summary
Farmers Enters to Delhi as Knock Down Police Barricades in Singhu border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X