കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമര കാഹളം മുഴക്കി കർഷകർ; അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്റ് മാർ‌ച്ച് ഇന്ന്

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
അവകാശങ്ങൾ നേടിയെടുക്കാൻ പാർലമെന്റ് മാർ‌ച്ച് | Oneindia Malayalamn

ദില്ലി: കേന്ദ്രസർക്കാരിനെ പിടിച്ചുലയ്ക്കാൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാർലമെന്റിലേക്ക് അഖിലേന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കർഷക റാലി ഇന്ന്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരാണ് തലസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നത്. ഒരു ലക്ഷത്തിലധികം കർഷകർ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കർഷിക കടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് ന്യായവില ഉറപ്പാക്കുക, പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് നിയമം നിർ‌മിക്കുക, എംഎസ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, തുടങ്ങിയ വിവിധ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വയ്ക്കുന്നത്. മാർച്ചിന് മുന്നോടിയായി ദില്ലിയിലുടെ നാല് ഭാഗങ്ങളിലും നിന്ന് പുറപ്പെട്ട പദയാത്ര വ്യാഴാഴ്ച രാംലീല മൈതാനത്തി സംഗമിച്ചു.

farmers

കേന്ദ്രത്തിന്റെ കർഷക വിരുദ്ധ നിലപാട് തുറന്നുകാട്ടുന്നതിന് വേണ്ടിയാണ് രണ്ട് ദിവസത്തെ പ്രതിഷേധ പരിപാടി. രാജ്യത്തെ ഇരുന്നുറോളം കർഷക സംഘടനകളാണ് മാർച്ചിന്റെ ഭാഗമായിരിക്കുന്നത്. പ്രക്ഷോഭത്തിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടി നേതാക്കളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പിണറായി വിജയന്‍, ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി എന്നിവരെ ക്ഷണിച്ചിട്ടുണ്ട്.

മേമുണ്ട ഹൈസ്കൂൾ പിൻമാറുന്നു; ഒരു വിഭാഗത്തിന്റെ പ്രതിഷേധം... വിവാദത്തിലായ 'കിതാബ്' നാടകം സംസ്ഥാനതലത്തിലേക്കില്ല... മേമുണ്ട ഹൈസ്കൂൾ പിൻമാറുന്നു; ഒരു വിഭാഗത്തിന്റെ പ്രതിഷേധം... വിവാദത്തിലായ 'കിതാബ്' നാടകം സംസ്ഥാനതലത്തിലേക്കില്ല...

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 132 സീറ്റ് നേടും.... മുന്‍ മുഖ്യമന്ത്രിയുടെ പ്രവചനം ഇങ്ങനെ!!മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 132 സീറ്റ് നേടും.... മുന്‍ മുഖ്യമന്ത്രിയുടെ പ്രവചനം ഇങ്ങനെ!!

കർഷക പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് തലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. രണ്ടായിരത്തിലേറെ പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ആയിരത്തിൽ അധികം ആളുകളെ ജന്തർ മന്തിറിലേക്ക് കടത്തിവിടാനാകില്ലെന്നാണ് പോലീസ് നിലപാട്. പ്രതിഷേധം രാംലീല മൈതാനത്ത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ഇവർ വഴങ്ങിയില്ല.

English summary
Kisan March: Farmers from across the country gather in Delhi for parliament march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X