ഹരിയാനയെ ഞെട്ടിച്ച് കര്‍ഷകര്‍: മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു
ദില്ലി: ലോകം ഇന്ന് അഹിംസയുടെ അന്താരാഷ്ട്ര ദിനം ആഘോഷിക്കുകയാണ്. എന്നാല്‍ ഹരിയാനയിലെ കര്‍ഷകര്‍ ഇന്ന് കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പോരാടുകയാണ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിക്ക് പുറത്ത് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിക്കുകയും കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പതാക ഉയര്‍ത്തുകയും ചെയ്തു. പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ചെങ്കിലും എല്ലാം മാറ്റി കര്‍ഷകര്‍ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. ബാരിക്കേഡ് തകര്‍ത്തതിനാല്‍ പോലീസിന് ഇവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കേണ്ടിവന്നു.
പഞ്ചാബിലും ഹരിയാനയിലും ഒക്ടോബര്‍ 11 വരെ നെല്ലുസംഭരണം വൈകിപ്പിക്കാന്‍ കേന്ദ്രം തീരുമാനിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്ത് കര്‍ഷകര്‍ ഒത്തുകൂടിയത്. എം എല്‍ എമാരുടെ വസതിയിലെത്തി പ്രതിഷേധിച്ച കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഖട്ടറിന്റെ വീട്ടിലേക്കുള്ള വഴിയില്‍ ഉപ്പോള്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് കൂടാതെ വസതിക്ക് പുറത്ത് അര്‍ദ്ധ സൈനിക സേനയെ വിന്യസിച്ചിട്ടുണ്ട്.
സമാധാനപരമായ പ്രതിഷേധം ജനങ്ങളുടെ അവകാശമാണ്, എന്നാല്‍ അവര്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തില്‍ ഏര്‍പ്പെടുകയോ ഹൈവേകളോ പ്രധാന റോഡുകളോ തടയുകയോ ചെയ്താല്‍ നിയമനടപടി സ്വീകരിക്കും. ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്, മുതിര്‍ന്ന ഹരിയാന പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സമാനമായ പ്രതിഷേധം ജജ്ജാറിലും അംബാലയിലും നടന്നിരുന്നു. ബി ജെ പി, ജെ ജെ പി നേതാക്കളുടെ പരിപാടികള്‍ തടയാന്‍ ശ്രമിച്ച കര്‍ഷകരെ പിരിച്ചുവിടാന്‍ ഹരിയാന പോലീസ് വെള്ളിയാഴ്ച ജലപീരങ്കി പ്രയോഗിച്ചിരുന്നു. ജജ്ജാറില്‍ പ്രതിഷേധക്കാര്‍ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല പങ്കെടുക്കാനിരുന്ന വേദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്നു.
ജജ്ജാറിലെ ഒരു സര്‍ക്കാര്‍ കോളേജായിരുന്നു പരിപാടിയുടെ വേദി. പ്രതിഷേധക്കാര്‍ വേദിക്ക് സമീപം തടിച്ചുകൂടിയപ്പോള്‍ അവരെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചുവെന്നും അവരില്‍ ചിലര്‍ ബാരിക്കേഡുകള്‍ മറികടന്ന് അകത്തേക്ക് കടക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഡെപ്യൂട്ടി കമ്മീഷണറും സ്ഥലത്തെത്തി ക്രമസമാധാനം വിലയിരുത്താന്‍ എത്തിയിരുന്നു.
അംബലാ ജില്ലയിലും പൊലീസ് സമാനമായ ജലപീരങ്കി പ്രയോഗിച്ചിരുന്നു. ബി ജെ പിയുടെ നേതൃയോഗം നടക്കുന്ന സ്ഥലത്തേക്ക് പ്രതിഷേധവുമായി കര്‍ഷകര്‍ എത്തിയതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ഒ പി ധങ്കറും അംബാല എം പി ആര്‍ എല്‍ കട്ടാരിയയും പാര്‍ട്ടി മീറ്റിംഗിനായി എത്തുമെന്ന വിവരം ലഭിച്ചയുടന്‍ കര്‍ഷകര്‍ കൂട്ടമായി എത്തിച്ചേരുകയായിരുന്നു. കര്‍ഷകര്‍ റോഡിന് നടുവില്‍ ഇരുന്നു വേദിയിലേക്ക് പോകുന്ന വഴി തടഞ്ഞു.
റോഡ് ഉപരോധിച്ച കര്‍ഷകരുടെ സംഘത്തെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച, കര്‍ണാലിലെ ഇന്ദ്രിയില്‍ ബി ജെ പി യോഗം നടക്കുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുന്നതിനായി ഒരു കൂട്ടം കര്‍ഷകര്‍ പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് ചാടിയതായി പോലീസ് വ്യക്തമാക്കുന്നു. ഈ യോഗത്തില്‍ യോഗത്തില്‍ ഇന്ദ്രി എം എല്‍ എ രാം കുമാര്‍ കശ്യപ്, മുതിര്‍ന്ന ബി ജെ പി നേതാവ് പവന്‍ സൈനി എന്നിവരും പങ്കെടുത്തിരുന്നു.












Click it and Unblock the Notifications