കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സവാള വില താഴേക്ക്; കയറ്റുമതി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ കര്‍ഷകര്‍

  • By S Swetha
Google Oneindia Malayalam News

പൂനെ: വിലക്കയറ്റത്തെ തുടര്‍ന്ന് നിരോധനമേര്‍പ്പെടുത്തിയ സവാളയുടെ കയറ്റുമതി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ കര്‍ഷക സംഘടനകള്‍. സംസ്ഥാനത്തെ മിക്ക മൊത്തക്കച്ചവട വിപണികളിലും ഉള്ളിയുടെ ശരാശരി വില താഴേക്ക് വന്ന സാഹചര്യത്തിലാണ് ഈ നീക്കം. രാജ്യത്ത് പ്രധാനമായും സവാള കൃഷി ചെയ്യുന്ന നാസിക് ജില്ലയിലെ ദിണ്ടോരിയില്‍ നിന്നുള്ള ബിജെപി എംപിയായ ഡോ. ഭാരതി ചവാനും പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 20ന് തൂക്കിലേറ്റണം, പുതിയ മരണ വാറണ്ട് ഇറക്കണം; ജയില്‍ അധികൃതരുടെ ഹര്‍ജി കോടതി തള്ളിഫെബ്രുവരി 20ന് തൂക്കിലേറ്റണം, പുതിയ മരണ വാറണ്ട് ഇറക്കണം; ജയില്‍ അധികൃതരുടെ ഹര്‍ജി കോടതി തള്ളി

സവാള വില കുത്തനെ ഇടിഞ്ഞതായി ചൂണ്ടിക്കാട്ടിയ ചവാന്‍ കയറ്റുമതി നിരോധനം ഉടന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. സമാന ആവശ്യവുമായി കര്‍ഷക യൂണിയന്‍ ഷെത്കാരി സംഘടന പ്രസിഡന്റ് അനില്‍ ഗന്‍വാത്തും രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഉടന്‍ നിരോധനം നീക്കിയില്ലെങ്കില്‍ കര്‍ഷകര്‍ തെരുവിലിറങ്ങേണ്ടി വരുമെന്നും ഗന്‍വാത്ത് മുന്നറിയിപ്പ് നല്‍കി.

onions-15772

നാസിക് ജില്ലയിലെ നിഫാദ് താലൂക്കിലെ ലസല്‍ഗാവ് മൊത്തക്കച്ചവട വിപണിയില്‍ സവാള ക്വിന്റലിന് ശരാശരി 1,600 രൂപയ്ക്കാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. ജനുവരിയിലെ ശരാശരി വിലയായ 3,455 രൂപയേക്കാള്‍ വളരെ കുറവായിരുന്നു ഇന്നലത്തെ വില. ഡിസംബര്‍ മുതല്‍ സവാള വില താഴേക്ക് വരുന്ന സ്ഥിതിയാണ് വിപണികളില്‍. ക്വിന്റലിന് 6,000 രൂപയായിരുന്നു ഡിസംബറിലെ ശരാശരി വില.


ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന 20 ശതമാനം സവാളയും കയറ്റുമതി ചെയ്യുകയാണ് പതിവ്. വില ഒരു പരിധി വരെ താഴേക്ക് പോകാതെ നിലനിര്‍ത്താന്‍ ഇതുവഴി സാധിച്ചിരുന്നു. ഇത്തവണ കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് നാസിക്-പൂനെ-ജല്‍ഗാവ് മേഖലയില്‍ ഉല്പാദനം കുറഞ്ഞതോടെയാണ് രാജ്യത്ത് സവാളയ്ക്ക് ക്ഷാമം നേരിട്ടത്. കാലം തെറ്റി പെയ്ത മഴയും വെള്ളപ്പൊക്കവും മിക്കയിടങ്ങളിലും സവാള കൃഷിയെ പ്രതികൂലമായി. ഇതോടെ സെപ്തംബറില്‍ സര്‍ക്കാര്‍ സവാള കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് സവാള ഇറക്കുമതി ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. എന്നിരുന്നാലും നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സവാള വില കിലോയ്ക്ക് 150 രൂപയിലെത്തിയിരുന്നു. ഇപ്പോള്‍ പുതിയ സവാളകള്‍ വിപണിയിലെത്തിയതോടെയാണ് വില താഴേക്ക് വന്നത്.

English summary
Farmers in Maharashtra seeks removal of ban to Onion export
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X