Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗാദിനത്തില്‍ കര്‍ഷകര്‍ക്ക് ഒരു പോസ്!!ശവാസനം ചെയ്ത് കര്‍ഷക പ്രതിഷേധം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ ശവാസനം കിടന്നു

ദില്ലി: രാജ്യമെങ്ങും വിവിധ യോഗാസനങ്ങള്‍ ചെയ്ത് അന്താരാഷ്ട്ര യോഗാദിനം ആരംഭിച്ചപ്പോള്‍ കര്‍ഷകര്‍ ഒരേയൊരു പോസില്‍ കിടന്നാണ് യോഗാദിനം ആചരിച്ചത്. പ്രതിഷേധ സൂചകമായി ശവാസനം ചെയ്താണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ കര്‍ഷകര്‍ യോഗാദിനത്തെ വരവേറ്റത്. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചും മന്ദ്‌സേറില്‍ കാര്‍ഷിക പ്രക്ഷോഭത്തിനിടെ ആറു കര്‍ഷകരെ വെടിവെച്ചു കൊന്നതിലും പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ശവാസനം കിടന്നത്.

രാജസ്ഥാനും കടന്ന് രാജ്യമെമ്പാടും അത് വ്യാപിപ്പിക്കുമെന്നും യോഗാ ദിനത്തില്‍ രാജ്യമെങ്ങും കര്‍ഷകര്‍ ശവാസനം ചെയ്തു പ്രതിഷേധിക്കുമെന്നും മദ്ധ്യപ്രദേശിലെ കര്‍ഷകസമരത്തിനു നേതൃത്വം നല്‍കുന്ന ഭാരതീയ കിസാന്‍ സംഘിന്റെ നേതാവ് ശിവ് കുമാര്‍ ശര്‍മ്മ പറഞ്ഞിരുന്നു. ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് കര്‍ഷക പ്രശ്നങ്ങള്‍ രൂക്ഷമായിരിക്കുന്നതെന്ന് ശര്‍മ്മ ആരോപിച്ചു.

kisan

കര്‍ഷകര്‍ മരിക്കുകയാണ് എന്നതു സൂചിപ്പിക്കാന്‍ പ്രതീകാത്മകമായാണ് കര്‍ഷകര്‍ ശവാസനം ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+