കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ രാജ്യദ്രോഹികളല്ല; കിസാന്‍ പഞ്ചായത്തുമായി കെജ്രിവാള്‍, ലക്ഷ്യം യുപി തിരഞ്ഞെടുപ്പ്

Google Oneindia Malayalam News

ലഖ്‌നൗ: മൂന്ന് വിവാദ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. കര്‍ഷകര്‍ രാജ്യദ്രോഹികളല്ല എന്ന് അദ്ദേഹം പറഞ്ഞു. യുപിയിലെ മീററ്റില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. അടുത്ത വര്‍ഷം യുപിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് കെജ്രിവാള്‍ നടത്തുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

a

രാജ്യത്തെ കര്‍ഷകര്‍ അസന്തുഷ്ടരാണ്. മൂന്ന് മാസത്തിലധികമായി അവര്‍ ദില്ലിയില്‍ സമരം ചെയ്യുന്നു. കുടുംബങ്ങളുമായി എത്തിയാണ് സമരം. 250ലധികം കര്‍ഷകര്‍ സമര ഭൂമിയില്‍ മരിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നേയില്ല എന്നും കെജ്രിവാള്‍ കുറ്റപ്പെടുത്തി. റിപബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണ്. കര്‍ഷകരല്ല അത് ചെയ്തതെന്നും കെജ്രിവാള്‍ പറഞ്ഞു.

1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍1196 വോട്ട് മറികടക്കാം; മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ സ്ഥാനാര്‍ഥിയായേക്കും; സ്വാഗതമോതി സുധാകരന്‍

ആമസോണിയ വണ്ണുമായി പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നു, ചിത്രങ്ങള്‍

ദില്ലിയുടെ മഖ്യമന്ത്രിയാണ് ഞാന്‍. അവിടെ എന്താണ് നടന്നതെന്ന് എനിക്കറിയാം. ദില്ലിയിലെ റോഡുകള്‍ കര്‍ഷകര്‍ അറിയില്ലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ അവരെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. ബ്രിട്ടീഷുകാരുടെ കാലത്ത് അനുഭവിക്കേണ്ടി വന്ന പീഡനങ്ങളാണ് സമരത്തിലുള്ള കര്‍ഷകര്‍ നേരിടുന്നത്. വ്യാജ കേസുകള്‍ ചുമത്തുന്നു. കര്‍ഷകര്‍ രാജ്യദ്രോഹികളല്ല. പക്ഷേ അവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നു. ഒരു മകന്‍ രാജ്യത്തിന്റെ അതിര്‍ക്കി കാക്കുമ്പോള്‍ അവരുടെ മറ്റൊരു മകന്‍ ദില്ലി അതിര്‍ത്തിയില്‍ സമരത്തിലാണെന്നും കെജ്രിവാള്‍ പറഞ്ഞു. ജയ് ജവാന്‍ ജയ് കിസാന്‍ മുദ്രാവാക്യം മുഴങ്ങുന്നതിനിടെയായിരുന്നു കെജ്രിവാളിന്റെ പ്രസംഗം.

നടി റോഷ്‌ന ആന്‍ റോയിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

English summary
Farmers not traitors; Arvind Kejriwal speech Kisan Mahapanchayat in Meerut
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X