കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വിറപ്പിക്കാന്‍ കര്‍ഷകസമരം.....125 സംഘടനകള്‍...സമരം നടത്തുന്നത് മുന്‍ ആര്‍എസ്എസ് നേതാവ്!!

ബിജെപി സര്‍ക്കാരിനെതിരെ കര്‍ഷകസമരം

Google Oneindia Malayalam News

ദില്ലി: ഉപതിരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് പിന്നാലെ ബിജെപിയെ തേടി അടുത്ത തിരിച്ചടി വരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സമരം ആരംഭിച്ചിരിക്കുകയാണ്.125 സംഘടനകള്‍ ചേര്‍ന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘാണ് കര്‍ഷക സമരം നടത്തുന്നത്. നേരത്തെ മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക ലോംഗ് മാര്‍ച്ചിനെ വെല്ലുന്ന തരത്തിലാണ് പുതിയ സമരം നടക്കുന്നത്. മധ്യപ്രദേശില്‍ വേരുകളുള്ള മുന്‍ ആര്‍എസ്എസ്് നേതാവ് ശിവകുമാര്‍ ശര്‍മയാണ് സമരം നയിക്കുന്നത്.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെയാണ് കര്‍ഷകര്‍ സമരം നടത്തുന്നതെന്ന് അദ്ദേഹം പറയുന്നു. 10 ദിവസത്തെ സമരമാണ് ഇവര്‍ നടത്തുന്നത്. യാതൊരു കാര്‍ഷിക ഉല്‍പ്പന്നങ്ങളും ഈ ദിവസങ്ങളില്‍ ഇവര്‍ വില്‍പ്പന നടത്തില്ല. ഇതോടെ രാജ്യത്തെ വിപണി വലിയ രീതിയില്‍ സ്തംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കേരളമടക്കമുള്ള ഏഴ് സംസ്ഥാനങ്ങളെ ഇത് ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇതുവരെ ഇടപെട്ടിട്ട് പോലുമില്ല.

ഏഴ് സംസ്ഥാനങ്ങള്‍

ഏഴ് സംസ്ഥാനങ്ങള്‍

രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളെ കര്‍ഷക സമരം വലിയ രീതിയില്‍ ബാധിക്കുമെന്ന് ഉറപ്പാണ്. കേരളം, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളെയാണ് സമരം പ്രധാനമായും ബാധിക്കുക. ഈ സംസ്ഥാനങ്ങളിലേക്ക് പച്ചക്കറി, പാല്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ കയറ്റി അയക്കില്ലെന്നാണ് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഈ സംസ്ഥാനങ്ങളില്‍ ചിലത് പച്ചക്കറികളും പാലും വലിയ രീതിയില്‍ മറ്റ് സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇതിനെയും സമരം കടുത്ത രീതിയില്‍ ബാധിക്കും.

ബിജെപി കര്‍ഷകവിരുദ്ധര്‍

ബിജെപി കര്‍ഷകവിരുദ്ധര്‍

കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാര്‍ കടുത്ത കര്‍ഷകവിരുദ്ധരാണെന്ന് ശിവകുമാര്‍ ശര്‍മ പറഞ്ഞു. പക്ഷേ റോഡ് ബ്ലോക്ക് ചെയ്ത് കൊണ്ടുള്ള സമരം നടത്താന്‍ കര്‍ഷകര്‍ക്ക് താല്‍പര്യമില്ല. കഴിഞ്ഞ തവണ അത്തരമൊരു സമരം നടത്തിയപ്പോള്‍ ആര്‍എസ്എസ് അക്രമം ഉണ്ടാക്കിയിരുന്നു. അത് കൊണ്ടാണ് ഇത്തവണ അങ്ങനെയൊരു സമരരീതിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. നഗരങ്ങളിലുള്ളവര്‍ കര്‍ഷകരുടെ ദുരിതം മനസിലാക്കണം. അതുകൊണ്ട് നഗരങ്ങളിലേക്കുള്ള പച്ചക്കറി വില്‍പനയും പാല്‍ വില്‍പ്പനയും ഈ ദിവസങ്ങളില്‍ ഉണ്ടായിരിക്കില്ലെന്നും ശിവകുമാര്‍ ശര്‍മ പറഞ്ഞു.

വില കുത്തനെ കൂടും

വില കുത്തനെ കൂടും

സമരം തുടങ്ങിയതോടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വില കുത്തനെ ഉയരുമെന്ന് ഉറപ്പായിരിക്കുകയാണ്. മോദി സര്‍ക്കാരിന്റെ കാലത്ത് ജീവിത നിലവാരം മെച്ചപ്പെടുന്നില്ലെന്ന പരാതിക്കിടെയാണ് ഇപ്പോള്‍ വിലക്കയറ്റവം രൂക്ഷമാവുന്നത്. പച്ചക്കറിയുടെ പാലിന്റെയും കാര്യത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടാകും. അപ്പോള്‍ വില കൂട്ടുകയല്ലാതെ കച്ചവടക്കാര്‍ക്ക് മറ്റ് മാര്‍ഗങ്ങളില്ലാതെ വരും. അതേസമയം സര്‍ക്കാര്‍ ഇതില്‍ ഇടപെടേണ്ടതായിരുന്നുവെന്ന് ഇതിനോടകം വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് പോലും മോദി സര്‍ക്കാര്‍ കാര്യമായി പ്രതികരിച്ചിട്ടില്ല.

ദില്ലിയില്‍ ജീവിതം ദുസ്സഹമാകും

ദില്ലിയില്‍ ജീവിതം ദുസ്സഹമാകും

രാജ്യതലസ്ഥാനമായ ദില്ലിയില്‍ ജീവിതം ദുസ്സഹമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവിടെ പുറത്ത് നിന്ന് വരുന്ന പച്ചക്കറിയെയും പാലിനെയും ആശ്രയിച്ചാണ് ജനങ്ങള്‍ താമസിക്കുന്നത്. പ്രധാനമായും ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ഈ സാധനങ്ങളെല്ലാം വരുന്നത്. ദില്ലിയില്‍ ഉള്ളിയും തക്കാളിയും വരുന്നത് മഹാരാഷ്ട്രയില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമാണ്. ഇത് എത്തിയില്ലെങ്കില്‍ ദില്ലിയില്‍ വലിയ രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. അതേസമയം രാജ്യത്ത് എന്ത് പ്രശ്‌നങ്ങളുണ്ടെങ്കിലും അത് ആദ്യം ബാധിക്കുക ദില്ലിയെയാണ്. ഇത് സര്‍ക്കാരിനെ ബാധിക്കുമോ എന്ന കടുത്ത ഭയമുണ്ട് ബിജെപിക്ക്.

പച്ചക്കറികള്‍ വാങ്ങാം.....

പച്ചക്കറികള്‍ വാങ്ങാം.....

ഗ്രാമങ്ങളില്‍ ചെന്ന് കച്ചവടക്കാര്‍ക്ക് പച്ചക്കറികളും പാലുല്‍പ്പനന്നങ്ങളും വാങ്ങാമെന്ന് കര്‍ഷകര്‍ പറഞ്ഞു. വില്‍പ്പനയ്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. പക്ഷേ കച്ചവടക്കാര്‍ തങ്ങളുടെ ഗ്രാമത്തിലെത്തി അത് വാങ്ങാന്‍ തയ്യാറാവണമെന്നും അവര്‍ പറഞ്ഞു. അതേസമയം വിദൂര ഗ്രാമങ്ങളിലുള്ള കര്‍ഷകരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി നഗരങ്ങളിലേക്ക് കൊണ്ടുവരാന്‍ കച്ചവടക്കാര്‍ തയ്യാറാവുമോ എന്ന് ഉറപ്പില്ല. അതേസമയം ഇവരുടെ കൈയില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങി വിപണയിലെത്തിക്കാന്‍ സര്‍ക്കാര്‍ എന്തുകൊണ്ട് തയ്യാറാവുന്നില്ലെന്നാണ് ചോദ്യമുയരുന്നത്.

പ്രതീക്ഷയ്ക്ക് വകയുണ്ട്....

പ്രതീക്ഷയ്ക്ക് വകയുണ്ട്....

അതേസമയം എല്ലാ സംഘടനകളും സമരത്തിന്റെ ഭാഗമാകുന്നില്ല എന്നത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. രാജ്യത്തെ ഏറ്റവും കരുത്തുറ്റ കര്‍ഷക സമിതിയായ അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് സമന്വയ സമിതി സമരത്തില്‍ പങ്കെടുക്കുന്നില്ല. 190 കര്‍ഷക സംഘടനകള്‍ ചേര്‍ന്നതാണ് കിസാന് സംഘര്‍ഷ് സമന്വയ സമിതി. ഇതില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ കിസാന്‍ മഹാസഭ വരെ ഭാഗമാണ്. യോഗേന്ദ്ര യാദവിന്റെ സ്വരാജ് അഭിയാനും ഇതില്‍ ഉള്‍പ്പെടും. ഇവര്‍ ഉള്ളതിനാല്‍ ചെറിയൊരു വിഭാഗം കര്‍ഷകര്‍ മാത്രമാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലുള്ളതെന്നാണ് കരുതുന്നത്. ഈ രണ്ട് സംഘടനകളും ആശയപരമായി എതിര്‍പ്പ് നിലനില്‍ക്കുന്നത് കൊണ്ട് സമരത്തിന് തീവ്രത കുറയാനും സാധ്യതയുണ്ട്.

മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിപക്ഷ ഐക്യം: പ്രാദേശിക കൂട്ടുകെട്ടിന് കോണ്‍ഗ്രസ്! സൂചനകള്‍ പുറത്ത്!മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിപക്ഷ ഐക്യം: പ്രാദേശിക കൂട്ടുകെട്ടിന് കോണ്‍ഗ്രസ്! സൂചനകള്‍ പുറത്ത്!

കെവിനെ കൊലപ്പെടുത്തിയത് തന്നെ.. കൊല നടത്തിയത് ​എങ്ങനെയെന്ന റിമാര്‍ന്‍റ് റിപ്പോര്‍ട്ട് പുറത്ത് കെവിനെ കൊലപ്പെടുത്തിയത് തന്നെ.. കൊല നടത്തിയത് ​എങ്ങനെയെന്ന റിമാര്‍ന്‍റ് റിപ്പോര്‍ട്ട് പുറത്ത്

English summary
Farmers of over 125 outfits boycott cities in 7 states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X