കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ;സമരം തുടരും

Google Oneindia Malayalam News

ദില്ലി; കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം തള്ളി കർഷക സംഘടനകൾ. നിയമം പൂർണമായും പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സംഘടനകൾ ആവർത്തിച്ചു. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്റ്റര്‍ റാലി ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങുമായി മുന്നോട്ട് പോകുമെന്നും കർഷകർ വ്യക്തമാക്കി.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും നടപ്പാക്കുന്നത് 18 മാസം വരെ നിര്‍ത്തിവയ്ക്കാമെന്ന നിർദ്ദേശം ബുധനാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെച്ചത്. നിയമങ്ങള്‍ അവലോകനം ചെയ്യുന്നതിനും കര്‍ഷക സംഘടനകളുമായി യൂണിയനുകളുമായി ചര്‍ച്ച തുടരുന്നതിനും ഒരു സമിതി രൂപീകരിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇത് സംബന്ധിച്ച് ചർച്ച ചെയ്ത ശേഷം വ്യാഴാഴ്ച പ്രതികരിക്കുമെന്നായിരുന്നു സംഘടന പ്രതിനിധികൾ വ്യക്തമാക്കിയത്.

farmers protest

അതേസമയം റിപബ്ലിക് ദിനത്തിൽ തിരുമാനിച്ച ട്രാക്റ്റർ റാലിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തിരുമാനമെന്നും സംഘടനകൾ വ്യക്തമാക്കി. ട്രാക്ടര്‍ റാലി തടയാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയും പോലിസിനു തീരുമാനമെടുക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

നിലവിൽ മൂന്ന് വിവാദ കർഷക നിയമങ്ങളും സുപ്രീം കോടതി താത്കാലികമായി സ്റ്റേ ചെയ്തിരിക്കുകയാണ്. നിയമവുമായി ബന്ധപ്പെട്ട പ്രതിസന്ധി പഠിക്കുന്നതിന് പ്രത്യേക സമിതിയേയും സുപ്രീം കോടതി രൂപീകരിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളിൽ സമിതിയോട് റിപ്പോർട്ട് സമർപ്പിക്കാനാണ് സുപ്രീം കോടതിി ആവശ്യപ്പെട്ടിരിക്കുന്നത്.

പിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയപിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയ

ഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ച് മന്ത്രി മുരളീധരൻ; ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രിഗൾഫ് മെഡിക്കൽ സർവകലാശാല സന്ദർശിച്ച് മന്ത്രി മുരളീധരൻ; ഡോക്ടർമാരുടെ സേവനം പ്രശംസനീയമെന്ന് മന്ത്രി

 വികെ ശശികലയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 27ന് ജയിൽമോചിതയാകാനിരിക്കെ വികെ ശശികലയ്ക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് 27ന് ജയിൽമോചിതയാകാനിരിക്കെ

സ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളിസ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളി

English summary
Farmers' organizations reject central proposal to freeze agricultural laws for one and a half years;
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X