കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മോദി നിര്‍ദേശിച്ച അതേ വഴിയില്‍ മറുപടി; മന്‍ കി ബാത്ത് സമയത്ത് പാത്രം കൊട്ടണമെന്ന്;കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഡിസംബർ 27 ന് നടക്കുന്ന 'മാൻ കി ബാത്ത്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോള്‍ വീടുകളിൽ പാത്രം കൊട്ടണമെന്ന് ആവശ്യപ്പെട്ട് കര്‍ഷ നേതാക്കള്‍. "ഡിസംബർ 27 ന് മൻ കി ബാത്ത് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തീരുന്നത് വരെ എല്ലാവരും അവരുടെ വീടുകളിൽ നിന്നും പാത്രം കൊട്ടണമെന്ന് ഞങ്ങല്‍ അഭ്യര്‍ത്ഥിക്കുന്നു." ഭാരതീയ കിസാൻ യൂണിയൻ ജഗ്ജിത് സിംഗ് ദാലേവാല പറഞ്ഞു.

ഡിസംബർ 25 മുതൽ ഡിസംബർ 27 വരെ ഹരിയാനയിലെ ടോൾ പ്ലാസകളില്‍ ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാർമേഴ്‌സ് യൂണിയൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് വീടുകളിലെ ബാല്‍ക്കെണിയില്‍ വന്ന് കയ്യടിക്കാനും പാത്രം കൊട്ടാനും മാർച്ചിൽ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടിരുന്നു. ഇതേ മാതൃകയില്‍ പ്രധാനമന്ത്രി സംസാരിക്കുന്ന സമയത്ത് കര്‍ഷകരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 narendramodiimages-

കിസാന്‍ ദിവസ് ആയ ഡിസംബര്‍ 23 ന് ഒരു നേരം ഭക്ഷണം ഒഴിവാക്കാന്‍ രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തും അഭിപ്രായപ്പെട്ടു. അതേസമയം, മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നും ഉത്തര്‍പ്രദേശിലെ മീറത്തില്‍ നിന്നുമുള്ള കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കാനായി ദില്ലിക്ക് പുറപ്പെട്ടിട്ടുണ്ട്. ഗാസിപൂർ അതിർത്തിയിലെ സമരത്തിൽ ചേരാൻ മീറത്തിൽ നിന്നുള്ള​ കർഷകർ ട്രാക്​ടര്‍ മാര്‍ച്ചായാണ് ദില്ലിയിലെ കര്‍ഷക സമരത്തിലേക്ക് എത്തുന്നത്.

അതിനിടെ, പ്രക്ഷോഭ രംഗത്തുള്ള കര്‍ഷകര്‍ തുടങ്ങിയ ഫെയ്‌സ്‌ബുക്ക്‌, ഇൻസ്‌റ്റഗ്രാം അക്കൗണ്ടുകൾ പൂട്ടി. 'കിസാൻ ഏകതാ മോർച്ച' എന്ന പേരിൽ ഏഴ്‌ ലക്ഷം പേർ പിന്തുടരുന്ന പേജാണ്‌ ഫെയ്‌സ്‌ബുക്ക് പൂട്ടിയത്. കര്‍ഷക പ്രക്ഷോഭ വേദിയില്‍ നിന്നുള്ള ഒരു തത്സമയ പ്രക്ഷേപണത്തിന് പിന്നാലെ കമ്യൂണിറ്റ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം എന്നാരോപിച്ചായിരുന്നു ഫേസ്ബുക്കിന്‍റെ നടപടി. എന്നാല്‍ വിഷയത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെ പേജ് പുനഃസ്ഥാപിക്കുകയും ചെയ്തു.

കരിപ്പൂര്‍ വിമാന അപകടം: ഇരകൾക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ഒതുക്കാന്‍ ശ്രമം; ഗൂഢനീക്കവുമായി എയര്‍ ഇന്ത്യകരിപ്പൂര്‍ വിമാന അപകടം: ഇരകൾക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാതെ ഒതുക്കാന്‍ ശ്രമം; ഗൂഢനീക്കവുമായി എയര്‍ ഇന്ത്യ

 പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയല്ല; കൊവിഡിനെ പ്രതിരോധിക്കാനായില്ല; തുറന്നടിച്ച് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ അവകാശവാദം ശരിയല്ല; കൊവിഡിനെ പ്രതിരോധിക്കാനായില്ല; തുറന്നടിച്ച് രാഹുല്‍ ഗാന്ധി

English summary
Farmers plans to protest by pouring pots during PM's Mann Ki Baat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X