കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിംഘുവിലെ കര്‍ഷക സമരം അട്ടിമറിക്കാന്‍ പദ്ധതി; അക്രമിയെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കി കര്‍ഷകര്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലിനെതിരെ സിംഘു അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തെ അട്ടിമറിക്കാനും നാല് നേതാക്കള്‍ക്കെതിരെ വെടിയുതിര്‍ക്കാനും നിയോഗിച്ചതാണെന്ന് ആരോപിച്ച് ഒരാളെ കര്‍ഷകര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു കര്‍ഷകര്‍ വാര്‍ത്താസമ്മേളനം വിളിച്ചത്.

കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്‍മോഹന്‍ വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ മന്‍മോഹന്‍ വരണമെന്ന് സര്‍വേ, മോദിക്ക് ഫുള്‍ മാര്‍ക്ക് ഇക്കാര്യങ്ങളില്‍!!

farmer

കര്‍ഷക സംഘടനകളുടെ നാല് നേതാക്കളെ വെടിവയ്ക്കുന്നതിനായി ചുമതലപ്പെടുത്തിയ രണ്ട് സംഘത്തില്‍പ്പെട്ട ഒരാളെയാണ് ഹാജരാക്കിയതെന്ന് കര്‍ഷകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റിപ്പബ്ലിക്ക് ദിനത്തിലെ റാലി അലങ്കോലപ്പെടുത്തുന്നതിനായാണ് നേതാക്കളെ വെടിവയ്ക്കാന്‍ പദ്ധതിയിട്ടതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. മുഖം മൂടി ധരിച്ച് ഹാജരാക്കിയ ആളെ പിന്നീട് പൊലീസിന് കൈമാറി.

'ശാസ്ത്രം വിശ്വാസമല്ല,പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക'; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെതിരെ ഹരീഷ് പേരടി'ശാസ്ത്രം വിശ്വാസമല്ല,പുതിയ ആചാരങ്ങൾ ഉണ്ടാക്കാതിരിക്കുക'; ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെതിരെ ഹരീഷ് പേരടി

കര്‍ഷക റാലി അലങ്കോലമാക്കാന്‍ പൊലീസിന്റെ സഹായത്തോടെ പദ്ധതിയിട്ടിരുന്നതായി ഹാജരാക്കിയ വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഡാലോചന നടത്തിയ പൊലീസുകാരുടെ പേരും അയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി. രണ്ട് സംഘങ്ങളായി ജനുവരി 19 മുതല്‍ തങ്ങള്‍ ഇവിടെയുണ്ട്. സമരം ചെയ്യുന്ന കര്‍ഷകരുടെ പക്കല്‍ ആയുധങ്ങളുണ്ടെന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ എത്തിയത്.

തീവണ്ടി പോകും വരെ ഇനി കാത്തിരിക്കേണ്ട, 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കംതീവണ്ടി പോകും വരെ ഇനി കാത്തിരിക്കേണ്ട, 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് തുടക്കം

ജനുവരി 26ന് നടത്തുന്ന കര്‍ഷക റാലിയില്‍ കര്‍ഷകര്‍ വെടിയുതിര്‍ക്കുന്നെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പദ്ധതി. സമരക്കാര്‍ക്ക് ആദ്യം പൊലീസ് മുന്നറിയിപ്പ് നല്‍കും. തുടര്‍ന്ന് സഹകരിച്ചില്ലെങ്കില്‍ മുട്ടിന് താഴെ വെടിവയ്്ക്കാനായിരുന്നു പദ്ധതി , കര്‍ഷകരുടെ കയ്യില്‍ ആയുധങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ഞങ്ങള്‍ ആയുധങ്ങളുമായി എത്തിയതെന്ന് മുഖം മൂടി ധരിച്ച വ്യക്തി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം കുണ്ട്‌ലി പൊലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.

ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിൽ ഇക്കുറി അട്ടിമറി?;സിപിഎം പരിഗണിക്കുന്നത് ..തദ്ദേശ കണക്കുകൾ ഗുണം ചെയ്യുമെന്ന്

കേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കടകേരളത്തില്‍ അഞ്ച് സീറ്റ് പിടിക്കുമെന്നുറപ്പിച്ച് ബിജെപി; വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷ്, കൃഷ്ണദാസ് കാട്ടാക്കട

കെണിയൊരുക്കിയത് ഇരുമ്പ് കേബിളിൽ; 40 കിലോ തൂക്കമുള്ള 6 വയസുള്ള പുള്ളിപ്പുലി, എല്ലാം കൃത്യമായ പ്ലാനിംഗിൽകെണിയൊരുക്കിയത് ഇരുമ്പ് കേബിളിൽ; 40 കിലോ തൂക്കമുള്ള 6 വയസുള്ള പുള്ളിപ്പുലി, എല്ലാം കൃത്യമായ പ്ലാനിംഗിൽ

 യുഡിഎഫിനോട് വന്‍ അവകാശവാദങ്ങളുമായി ആര്‍എസ്പി; കൊല്ലവും കുണ്ടറയും ഉള്‍പ്പടെ 7 സീറ്റുകള്‍ വേണം യുഡിഎഫിനോട് വന്‍ അവകാശവാദങ്ങളുമായി ആര്‍എസ്പി; കൊല്ലവും കുണ്ടറയും ഉള്‍പ്പടെ 7 സീറ്റുകള്‍ വേണം

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
farmers produced a man in front of media alleging that he was appointed to sabotage the strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X