കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാര്‍ഷിക നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല; എട്ടാമത്തെ ചര്‍ച്ചയും പരാജയം, അടുത്ത ചര്‍ച്ച ജനുവരി 15ന്
ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയം. കാര്‍ഷകി നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന നിലപാട് കര്‍ഷകര്‍ യോഗത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ജനുവരി 15ന് വീണ്ടും കേന്ദ്രം കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തും. നിയമങ്ങള്‍ പിന്‍വലിക്കാതെ ഇപ്പോള്‍ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകര്‍ കേന്ദ്രത്തെ അറിയിച്ചു.
വീട്ടിലേക്കുള്ള മടക്കം നിയമം പിന്‍വലിക്കുമ്പോള്‍ മാത്രമായിരിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. എന്നാല്‍ മൂന്ന് നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.