കര്‍ഷക സമരം: എട്ടാം വട്ട ചര്‍ച്ച ഇന്ന്, സിഖ് ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കൃഷിമന്ത്രി
ദില്ലി: കേന്ദ്രസര്‍ക്കാരും ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരും തമ്മിലുള്ള എട്ടാം വട്ട കൂടിക്കാഴ്ച നടക്കാനിരിക്കെ പഞ്ചാബിലെ നാനക്സര്‍ ഗുരുദ്വാര മേധാവി ബാബ ലഖയുമായി കൂടിക്കാഴ്ച നടത്തി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൃഷി മന്ത്രി ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. കര്‍ഷകരെ അനനയിപ്പിക്കാന്‍ ഇടപെടണമെന്ന് കൃഷിമന്ത്രി ബാബ ലഖയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കര്‍ഷകരുമായി കേന്ദ്രത്തിന്റെ എട്ടാം വട്ട കൂടിക്കാഴ്ച ഇന്ന് നടക്കും. സമരം ആരംഭിച്ച് 44ാം ദിവസം പിന്നിടുമ്പോഴാണ് എട്ടാം വട്ട കൂടിക്കാഴ്ച നടക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക എന്നൊഴിച്ച് ബാക്കി എന്ത് നിര്‍ദ്ദേശവും പരിഗണിക്കാന്‍ തയ്യാറാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറയുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിഞ്ജാന്‍ ഭവനിലാണ് കൂടിക്കാഴ്ച. കൃഷിമന്ത്രിക്ക് പുറമെ, ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ദില്ലി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന 40 കര്‍ഷക പ്രതിനിധികളുമായി ഇതുവരെ ഏഴ് തവണയാണ് കൂടിക്കാഴ്ച നടന്നത്. ഇതുവരെ നടന്ന എല്ലാ ചര്‍ച്ചകളും പരാജയമായിരുന്നു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications