കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: എട്ടാം വട്ട ചര്‍ച്ച ഇന്ന്, സിഖ് ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര കൃഷിമന്ത്രി

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരും ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകരും തമ്മിലുള്ള എട്ടാം വട്ട കൂടിക്കാഴ്ച നടക്കാനിരിക്കെ പഞ്ചാബിലെ നാനക്‌സര്‍ ഗുരുദ്വാര മേധാവി ബാബ ലഖയുമായി കൂടിക്കാഴ്ച നടത്തി കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ മുന്‍കയ്യെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കൃഷി മന്ത്രി ആത്മീയ നേതാവുമായി കൂടിക്കാഴ്ച നടത്തിയത്. കര്‍ഷകരെ അനനയിപ്പിക്കാന്‍ ഇടപെടണമെന്ന് കൃഷിമന്ത്രി ബാബ ലഖയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

farmer

അതേസമയം, കര്‍ഷകരുമായി കേന്ദ്രത്തിന്റെ എട്ടാം വട്ട കൂടിക്കാഴ്ച ഇന്ന് നടക്കും. സമരം ആരംഭിച്ച് 44ാം ദിവസം പിന്നിടുമ്പോഴാണ് എട്ടാം വട്ട കൂടിക്കാഴ്ച നടക്കുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക എന്നൊഴിച്ച് ബാക്കി എന്ത് നിര്‍ദ്ദേശവും പരിഗണിക്കാന്‍ തയ്യാറാണെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറയുന്നത്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍.

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വിഞ്ജാന്‍ ഭവനിലാണ് കൂടിക്കാഴ്ച. കൃഷിമന്ത്രിക്ക് പുറമെ, ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ദില്ലി അതിര്‍ത്തിയില്‍ പ്രക്ഷോഭം നടത്തുന്ന 40 കര്‍ഷക പ്രതിനിധികളുമായി ഇതുവരെ ഏഴ് തവണയാണ് കൂടിക്കാഴ്ച നടന്നത്. ഇതുവരെ നടന്ന എല്ലാ ചര്‍ച്ചകളും പരാജയമായിരുന്നു.

രാജ്യത്ത് ഇന്ന് രണ്ടാം വട്ട കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍, 13 മുതൽ വാക്സിൻ സംസ്ഥാനങ്ങൾക്ക് രാജ്യത്ത് ഇന്ന് രണ്ടാം വട്ട കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍, 13 മുതൽ വാക്സിൻ സംസ്ഥാനങ്ങൾക്ക്

ലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടന്നില്ല, നേട്ടങ്ങള്‍ പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗംലോക്ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടന്നില്ല, നേട്ടങ്ങള്‍ പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

 മോഡേണ വാക്സിൻ മൂന്ന് മാസം വരെ പ്രതിരോധ ശേഷി നൽകുമെന്ന് പഠനം: പ്രായം കുറഞ്ഞ രോഗികളിൽ കൂടുതൽ ഫലപ്രദം!! മോഡേണ വാക്സിൻ മൂന്ന് മാസം വരെ പ്രതിരോധ ശേഷി നൽകുമെന്ന് പഠനം: പ്രായം കുറഞ്ഞ രോഗികളിൽ കൂടുതൽ ഫലപ്രദം!!

പ്രതിപക്ഷ നിരയിലേക്ക് പിസി ജോര്‍ജിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്, ഒടുവില്‍ ഇറങ്ങിപ്പോക്ക് ഒരുമിച്ച്!!പ്രതിപക്ഷ നിരയിലേക്ക് പിസി ജോര്‍ജിനെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്, ഒടുവില്‍ ഇറങ്ങിപ്പോക്ക് ഒരുമിച്ച്!!

Recommended Video

cmsvideo
കർഷകരോടാ കളി.. 26ന് രാജ്യത്തെ നടുക്കുന്ന ട്രാക്ടർ പ്രയോഗം

English summary
Farmers Protest: 8th round of talks today, Narendra Singh Tomar met Baba Lakha Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X