കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകർക്ക് ഐക്യധാർഢ്യം: പത്മഭൂഷൺ തിരിച്ചുനൽകി സുഖ്ദേവ് സിംഗ് ദിന്ദ്സ, കർഷക പ്രശ്നത്തിൽ രാഷ്ട്രീയം കലർത്തരുതെന്ന്

Google Oneindia Malayalam News

ചണ്ഡിഗഡ്: ശിരോമണി അകാലിദൾ (ഡെമോക്രാറ്റിക്) മേധാവിയും രാജ്യസഭാ എംപിയുമായ സുഖ്‌ദേവ് സിംഗ് ദിന്ദ്‌സ പത്മഭൂഷൺ തിരിച്ചു നൽകി. കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങളെ എതിർത്തുകൊണ്ടാണ് പത്മഭൂഷൺ തിരിച്ചുനൽകിയിട്ടുള്ളത്. ശിരോമണി അകാലിദൾ മേധാവി സുഖ്‌ബീർ സിംഗ് ബാദലുമായുള്ള രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇദ്ദേഹം ശിരോമണി അകാലിദളുമായുള്ള ബാന്ധവം ഉപേക്ഷിച്ചത്. 2019 മാർച്ചിലാണ് രാജ്യം പദ്മഭൂഷൻ നൽകി ആദരിച്ചത്.

ഫൈസറിന്റെ കൊവിഡ് വാക്‌സിനായി ഇന്ത്യക്കാര്‍ ബ്രിട്ടനിലേക്ക് പറക്കുന്നു; ത്രീനൈറ്റ് പാക്കേജുമായി ട്രാവല്‍ ഏജന്‍സികള്‍ഫൈസറിന്റെ കൊവിഡ് വാക്‌സിനായി ഇന്ത്യക്കാര്‍ ബ്രിട്ടനിലേക്ക് പറക്കുന്നു; ത്രീനൈറ്റ് പാക്കേജുമായി ട്രാവല്‍ ഏജന്‍സികള്‍

തിരിച്ചയച്ചു

തിരിച്ചയച്ചു

കഴിഞ്ഞ രണ്ട് മാസമായി കർഷകർ ധർണ നടത്തി വരികയാണ്. കർഷകരോടുള്ള സർക്കാർ സമീപനത്തിൽ പ്രതിഷേധിച്ച് ഞാൻ എന്റെ പത്മഭൂഷൺ പുരസ്കാരം തിരിച്ചയച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര സർക്കാർ അത് സ്വീകരിക്കാൻ തയ്യാറല്ല. പ്രതിഷേധം ദില്ലി അതിർത്തികളിലേക്ക് മാറ്റിയ നമ്മുടെ കർഷകരെ ബിജെപി സർക്കാർ അവഗണിക്കുമ്പോൾ, അവാർഡ് എനിക്ക് മൂല്യമുള്ളതാവില്ല"ദിന്ദ്‌സയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

രാഷ്ട്രീയം കലർത്തരുത്

രാഷ്ട്രീയം കലർത്തരുത്

തന്റെ പാർട്ടി പ്രവർത്തകർ കർഷകർക്ക് പിന്തുണ നൽകുന്നുണ്ടെന്നും കർഷകരുടെ പ്രതിഷേധത്തിൽ പാർട്ടി രാഷ്ട്രീയം ചർച്ച ചെയ്യരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്യസഭാ എംപി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ ഈ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ എന്റെ മകൻ പർമിന്ദർ സിംഗ് ദിന്ദ്‌സയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കാർഷിക നിയമങ്ങൾക്കെതിരായ പോരാട്ടത്തിൽ ഞാനും കർഷകർക്കൊപ്പം നിൽക്കും, "അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം കരിനിയമങ്ങൾ സർക്കാർ പിൻ‌വലിച്ചില്ലെങ്കിൽ ഞാൻ പ്രക്ഷോഭം ശക്തമാക്കും.

ഷേധം രേഖപ്പെടുത്തി

ഷേധം രേഖപ്പെടുത്തി

ശിരോമണി അകാലിദൾ നേതാവും അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിംഗ് ബാദലും വ്യാഴാഴ്ച പത്മവിഭൂഷൺ അവാർഡ് തിരിച്ചുനൽകിയിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകരുടെ സമാധാനപരവും ജനാധിപത്യപരവുമായ പ്രക്ഷോഭമാണ് ഇപ്പോൾ നടക്കുന്നത്.

അർത്ഥമില്ലെന്ന്

അർത്ഥമില്ലെന്ന്


ഞാൻ ഞാനാവാനുള്ള കാരണം സാധാരണ ജനങ്ങളാണ്. പ്രത്യേകിച്ചും സാധാരണക്കാരായ കർഷകർ. ഇപ്പോൾ കർഷകർക്ക് അവരുടെ ബഹുമാനം പോലും നഷ്ടമായിക്കഴിഞ്ഞു. അതുകൊണ്ട് ഇപ്പോഴും പത്മവിഭൂഷൺ കൈവശം വയ്ക്കുന്നതിൽ അർത്ഥമുണ്ടെന്ന് കരുതുന്നില്ലെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അയച്ച കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സർക്കാർ കർഷകരെ ഒറ്റിക്കൊടുക്കുകയാണെന്നും കർഷകർ തന്റെ അവകാശങ്ങൾക്കായി കഠിനമായ തണുപ്പിൽ പോരാട്ടങ്ങൾ നടത്തുന്നതായാണ് കാണുന്നത്.

Recommended Video

cmsvideo
Punjab CM Prakash Badal to return Padma Vibhushan | Oneindia Malayalam

English summary
Farmers protest: After Badal P Sukhdev Dhindsa returns Padma Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X