കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ ബിജെപി പരിശീലന ക്യാമ്പിന് പുറത്തും കര്‍ഷക രോഷം, സംസ്ഥാന അധ്യക്ഷനെതിരെ കര്‍ഷകര്‍

Google Oneindia Malayalam News

കുരുക്ഷേത്ര: ഹരിയാനയില്‍ ബിജെപിക്കെതിരെ കര്‍ഷക രോഷം ശക്തമാകുന്നു. കുരുക്ഷേത്രയില്‍ ബിജെപി പരിശീലന ക്യാമ്പിന് പുറത്ത് കര്‍ഷകര്‍ പ്രതിഷേധം നടത്തുകയാണ്. സംസ്ഥാന അധ്യക്ഷന്‍ ഓംപ്രകാശ് ധന്‍കറിനെതിരെയാണ് കര്‍ഷകര്‍ രംഗത്ത് വന്നിരിക്കുന്നത്. ബികെയും പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനം നടത്തുന്നത്. ബിജെപിയുടെ പരിശീലന പരിപാടി കുരുക്ഷേത്രയില്‍ നടക്കുന്നുണ്ട്. അതിനെ എതിര്‍ത്താണ് 150 ഓളം വരുന്ന കര്‍ഷകര്‍ അംബേദ്കര്‍ ഭവന് സമീപം ഇരച്ചെത്തിയത്. ഹരിയാന സര്‍ക്കാരിനും ധന്‍കറിനുമെതിരെ മുദ്രാവാക്യം വിളിച്ചാണ് കര്‍ഷകരെത്തിയത്.

1

ബിജെപി പ്രവര്‍ത്തകരും കര്‍ഷകരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാന്‍ പോലീസ് വളരെ കഷ്ടപ്പെടുന്നതാണ് പിന്നീട് കണ്ടത്. മെയിന്‍ ഗേറ്റ് പോലീസ് ബ്ലോക്ക് ചെയ്തു. പരിശീലന ക്യാമ്പ് കഴിഞ്ഞതിന് ശേഷം പോലീസ് ഈ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. അങ്ങനെയാണ് ധന്‍കറിന് ഇവിടെ നിന്ന് മടങ്ങിപ്പോകാന്‍ സാധിച്ചത്. സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തതെന്ന് ഹര്‍പല്‍ സുധാല്‍ പറഞ്ഞു. പ്രതിഷേധക്കാരുടെ വസ്ത്രം പോലീസ് വലിച്ച് കീറിയെന്നാണ് ആരോപണം. നാലോളം കര്‍ഷകര്‍ക്ക് പരിക്കേറ്റെന്നാണ് ഇവര്‍ ഉന്നയിക്കുന്നത്.

ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ എന്ത് വന്നാലും ഇനിയും പൊരുതുമെന്ന് കര്‍ഷകര്‍ പറയുന്നു. കാര്‍ഷിക നിയമം പിന്‍വലിക്കുന്നത് വരെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കി. അതേസമയം കര്‍ഷകര്‍ അറസ്റ്റ് വരിക്കാന്‍ തയ്യാറായല്ലെന്ന് എഎസ്പി രവീന്ദര്‍ സിംഗ് തോമര്‍ പറയുന്നു. ബലം പ്രയോഗിച്ചാണ് ഇവരെ വാഹനത്തിലേക്ക് കയറ്റിയത്. എന്നാല്‍ ലാത്തിചാര്‍ജ് അടക്കമുള്ളവ ഇവര്‍ക്കെതിരെ ഉപയോഗിച്ചിട്ടില്ല. ബിജെപിയുടെ പരിപാടി സമാധാനപരമായിട്ടായിരുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനാണ് കര്‍ഷകരെ കസ്റ്റഡിയില്‍ എടുത്തതെന്നും രവീന്ദര്‍ സിംഗ് പറഞ്ഞു.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

കുരുക്ഷേത്ര എംപി നയാബ് സിംഗ് സെയ്‌നി, മുഖ്യമന്ത്രി രാഷ്ട്രീയ കാര്യ സെക്രട്ടറി കൃഷന്‍ കുമാര്‍ ബേദി, ബിജെപി ജില്ലാ അധ്യക്ഷന്‍ രാജ്കുമാര്‍ സെയ്‌നി തുടങ്ങിയ പ്രമുഖരുമുണ്ടായിരുന്നു. നേരത്തെ ഇവിടെ ബികെയും മഹാപഞ്ചായത്ത് നടത്തിയിരുന്നു. പോലീസ് നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു ഈ നീക്കം. ഇവര്‍ കുരുക്ഷേത്ര എംപിയുടെ കാറിന്റെ ചില്ല് അടിച്ച് തകര്‍ത്തിരുന്നു. അതിലാണ് കേസ് നേരിടുന്നത്. ഈ യോഗത്തിന് ശേഷം മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന്റെ കോലം കത്തിച്ച് കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയപ്രേരിതമാണ് കേസെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

English summary
farmers protest against haryana bjp president, police detained them
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X