കമല്‍നാഥിന് അടുത്ത വെല്ലുവിളി... കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.... സര്‍ക്കാരിനെതിരെ പ്രതിഷേധം!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക നയങ്ങള്‍ സര്‍ക്കാരിന് തിരിച്ചടിയാവുന്നു. വായ്പ എഴുതി തള്ളുന്നത് പ്രഖ്യാപിച്ചത് പിന്നാലെ വിവിധ ആവശ്യങ്ങള്‍ കര്‍ഷകര്‍ ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിലും സര്‍ക്കാര്‍ ഇതേ പ്രതിസന്ധി നേരിട്ടിരുന്നു. മധ്യപ്രദേശില്‍ തന്റെ ഭരണം കര്‍ഷകര്‍ക്ക് വേണ്ടിയായിരിക്കുമെന്ന് കമല്‍നാഥ് ഉറപ്പ് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വലിയ പ്രതിസന്ധിയായിരിക്കുന്നത്. രണ്ട് ലക്ഷം വരെയുള്ള വായ്പ എഴുതി തള്ളിയത് തന്നെ സര്‍ക്കാരിന് വലിയ ബാധ്യതകളാണ് ഉണ്ടാക്കിയിരിക്കുന്നത്.
അതേസമയം പുതിയ ആവശ്യങ്ങള്‍ക്ക് പുറമേ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരിക്കുകയാണ്. ഇത് വലിയ പ്രതിസന്ധിയായി സര്‍ക്കാരിന് മുന്നിലുണ്ട്. കര്‍ഷക ആത്മഹത്യകള്‍ കുറയ്ക്കുമെന്നും കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു. കമല്‍നാഥ് ഇനി സ്വീകരിക്കാന്‍ പോകുന്ന തന്ത്രം എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണിത്. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കമല്‍നാഥിന് ഇപ്പോഴത്തെ പ്രശ്‌നം ആശങ്കയാണ്.

കര്‍ഷക ആത്മഹത്യ....
കോണ്‍ഗ്രസ് അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കര്‍ഷക ആത്മഹത്യ ഉണ്ടായിരിക്കുന്നത്. ഖാണ്ഡ്യയിലെ കര്‍ഷകനായ ജുവാന്‍ സിംഗാണ് തന്റെ കൃഷിയിടത്തില്‍ തൂങ്ങിമരിച്ചത്. കോണ്‍ഗ്രസ് രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇയാള്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്തത് മൂന്നു ലക്ഷമാണ്. താന്‍ വായ്പ എഴുതു തള്ളുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തിരുന്നതില്‍ ജുവാന്‍ സിംഗ് അസ്വസ്ഥനായിരുന്നു.

കമല്‍നാഥിന് തലവേദന
മാര്‍ച്ച് 31ന് മുമ്പ് വായ്പ എടുത്തവരെയാണ് കമല്‍നാഥിന്റെ സര്‍ക്കാര്‍ സഹായിക്കാന്‍ തീരുമാനിച്ചത്. ജുവാന്‍ സിംഗ് വായ്പയെടുത്തത് മാര്‍ച്ച 31ന് ശേഷമാണ്. നേരത്തെ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ ഈ നിലപാടിനെ വിമര്‍ശിച്ചിരുന്നു. നിങ്ങള്‍ അധികാരത്തിലെത്തിയ ദിവസം വരെയുള്ള വായ്പകള്‍ റദ്ദാക്കൂ. അല്ലാതെ ഒരു പ്രത്യേക തീയതി അതിനായി ഉണ്ടാക്കരുതെന്നും ചൗഹാന്‍ പറഞ്ഞിരുന്നു. താന്‍ ഉറങ്ങി കിടക്കുകയല്ല, എപ്പോഴും തന്റെ കണ്ണുകള്‍ കോണ്‍ഗ്രസ് സര്‍ക്കാരില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ പ്രതിഷേധം
കര്‍ഷകര്‍ കമല്‍നാഥിനെതിരെ വമ്പന്‍ പ്രതിഷേധത്തിലാണ്. ഇപ്പോഴുള്ള പ്രഖ്യാപനങ്ങള്‍ തങ്ങളെ രക്ഷിക്കില്ലെന്നാണ് കര്‍ഷകര്‍ വാദിക്കുന്നത്. അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് കമല്‍നാഥിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. സംസ്ഥാനം ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്. ചിലവ് ചുരുക്കല്‍ നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഞ്ച് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുന്നത് സര്‍ക്കാരിന് താങ്ങാവുന്നതിലും അധികമാണ്.

കമല്‍നാഥിനെതിരെ പ്രക്ഷോഭം
കമല്‍നാഥിനും സര്‍ക്കാരിനുമെതിരെ കര്‍ഷകര്‍ തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. റെയ്‌സെന്‍, ഗുണ ജില്ലകളിലാണ് ആദ്യം പ്രക്ഷോഭം തുടങ്ങിയിരിക്കുകയാണ്. വളത്തിന്റെ അപര്യാപ്തതയാണ് പ്രധാന കാരണം. പല ജില്ലകളിലും വളവിതരണം നിര്‍ത്തി വെച്ചിരിക്കുകയാണ്. റാബി സീസണാണ് ഇപ്പോള്‍ മധ്യപ്രദേശില്‍. സര്‍ക്കാരും മുഖ്യമന്ത്രിയും ഇത് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. ദേവാസിലും നീമുച്ചിലും പ്രക്ഷോഭം അക്രമാസക്തമായിരിക്കുകയാണ്.

കരിഞ്ചന്തയില്‍ വില്‍പ്പന
സര്‍ക്കാര്‍ യൂണിറ്റുകളിലെ വളങ്ങള്‍ കരിഞ്ചന്തയില്‍ എത്തുന്നുവെന്നാണ് പ്രധാന ആരോപണം. സര്‍ക്കാര്‍ സ്വകാര്യ വ്യാപാരികളെ ഏല്‍പ്പിക്കുന്ന വളം ഇവര്‍ മറിച്ച് വില്‍ക്കുന്നുവെന്നും വ്യക്തമാണ്. പ്രധാനമായും ഹരിയാനയിലേക്കും പഞ്ചാബിലേക്കുമാണ് കടത്തുന്നത്. നേരത്തെ 20 ശതമാനം വളമായിരുന്നു സ്വകാര്യ വ്യാപാരികള്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോവത് 50 ശതമാനമാണ്. ്‌വളം ഡിപ്പോയ്ക്ക് മുന്നില്‍ ക്യൂ നിന്ന് കര്‍ഷകര്‍ മടുത്തതിനാല്‍ അവര്‍ക്ക് ഇത്തരം വ്യാപാരികളില്‍ നിന്ന് വലിയ വിലയ്ക്ക് വളം വാങ്ങേണ്ട അവസ്ഥയാണെന്നും ബിജെപി പറയുന്നു.

വളം വിതരണം ഇങ്ങനെ
മധ്യപ്രദേശിന് ആവശ്യം 13 ലക്ഷം ടണ്‍ വളമാണ്. ഇതുവരെ ലഭിച്ചത് എട്ട് ലക്ഷം ടണ്‍ ആണ്. ഇതില്‍ 1.5 ലക്ഷം ടണ്‍ വളം ഇപ്പോഴും ഡിപ്പോയിലാണ്. സംസ്ഥാന തിരഞ്ഞെടുപ്പിന്റെ സമയത്ത് 4.10 ലക്ഷം ടണ്‍ വളം സര്‍ക്കാര്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഭരണം പോയ ശേഷം കേന്ദ്രത്തില്‍ നിന്ന് വളത്തിന്റെ വരവ് കുറഞ്ഞെന്ന് കാര്‍ഷിക വകുപ്പും പറയുന്നു. അതേസമയം വളം ഡിപ്പോയില്‍ 250 രൂപയ്ക്കാണ് വില്‍പ്പന നടക്കുന്നത്. ഇതില്‍ കര്‍ഷകന് കിഴിവും ലഭിക്കും. എന്നാല്‍ സ്വകാര്യ വ്യാപാരികള്‍ 450 രൂപയ്ക്കാണ് വളം വില്‍ക്കുന്നത്.

ബാങ്കുകള്‍ നയം മാറ്റുന്നു
സംസ്ഥാനത്ത് എന്തുകൊണ്ടും കര്‍ഷകര്‍ ദുരിതത്തിലാണ്. കമല്‍നാഥിനെതിരെയുള്ള പ്രതിഷേധത്തില്‍ അതുകൊണ്ട് കഴമ്പുണ്ട്. പുതിയ വായ്പകള്‍ അനുവദിക്കാത്തതിനാല്‍ കര്‍ഷകര്‍ വലിയ പ്രതിസന്ധിയിലാണ്. വായ്പ എഴുതി തള്ളിയതോടെ ഇക്കാര്യം നിര്‍ത്തിയിരിക്കുകയാണ് ബാങ്കുകള്‍. സംസ്ഥാനത്ത് കാര്‍ഷിക സംബന്ധമായ നിഷ്‌ക്രിയ ആസ്തി ഇരട്ടിയായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ സ്വകാര്യ വായ്പാ കമ്പനികളെ കര്‍ഷകര്‍ സമീപിക്കേണ്ട അവസ്ഥയിലാണ്. ഇവര്‍ ഈടാക്കുന്ന പലിശ കര്‍ഷക വായ്പ വര്‍ധിക്കാന്‍ വരെ കാരണമാകും.












Click it and Unblock the Notifications