Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രക്ഷോഭം അവസാനിക്കുന്നില്ല; ദില്ലിയെ ഞെട്ടിച്ച് മെഗാ റാലി നടത്തും, വമ്പന്‍ പദ്ധതികളുമായി കര്‍ഷകര്‍

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പ്രക്ഷോഭം അവസാനിച്ചിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. അതിര്‍ത്തികളില്‍ നിന്ന് ദില്ലിയിലേക്ക് മെഗാ റാലി ഉള്‍പ്പടെയുള്ള പ്രതിഷേധ സമരങ്ങള്‍ ഇനിയമുണ്ടാകുമെന്ന് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ ദേശീയ തലസ്ഥാനത്തിനപ്പുറം പ്രതിഷേധം ഏറ്റെടുക്കുന്നതിനായി കര്‍ഷക സംഘങ്ങളും കൊല്‍ക്കത്തയിലേക്ക് മാര്‍ച്ച് നടത്താന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

farmer

ഔട്ട്‌ലുക്ക് റിപ്പോര്‍ട്ട് പ്രകാരം കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ മൂന്ന് മാസത്തെ പ്രതിഷേധത്തിന്റെ അടയാളമായി ദില്ലി അതിര്‍ത്തിയില്‍ മെഗാ പ്രതിഷേധം നടത്താന്‍ സന്യൂക്ത് കിസാന്‍ മോര്‍ച്ച പദ്ധതിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കുന്ന പശ്ചിമബംഗാളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് വ്യാഴാഴ്ച പറഞ്ഞു. സമരം ചെയ്യുന്ന കര്‍ഷകര്‍ വീടുകളിലേക്ക് തിരിച്ചു പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

ഞങ്ങള്‍ക്ക് കേന്ദ്ര ഭരണകൂടത്തെ തിരുത്താന്‍ ഇനിയും സമയം ആവശ്യമാണ്, അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി തിരുത്താന്‍ തയ്യാറാവതെ തങ്ങള്‍ സമരം അവസാനിപ്പിക്കില്ലെന്നും രാകേഷ് തികായത് വ്യക്തമാക്കി. ബംഗാളിലെ കര്‍ഷകരും വലിയ രീതിയിലുള്ള അപകടത്തിലാണ്. ബംഗാളിലെ കര്‍കര്‍ക്കു നീതി ലഭിക്കാന്‍ വേണ്ടിയും ഞങ്ങള്‍ സമരം ചെയ്യും. ഹിസാറിലെ കഹറാക് പൂനിയ ജില്ലയില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കവെ തികായത് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തോളമായി ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ സമരം ചെയ്യുകയാണ്.

ഹോട്ടായി ഹീന പഞ്ചൽ- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+