കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ 4 അംഗങ്ങളും കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവര്‍

Google Oneindia Malayalam News

ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന് ഒരു വിദഗ്ദ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിരുന്നു. എന്നാല്‍ ഈ സമിതിയുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നാണ് കര്‍ഷക സംഘടകള്‍ അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതി നിര്‍ദ്ദേശിച്ച സമിതികളിലെ നാല് പേരും കാര്‍ഷിക നിയമത്തെ പിന്തുണയ്ക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

farmer

സുപ്രീം കോടതി മുന്നോട്ടുവച്ച സമിതിയിലെ അംഗങ്ങളില്‍ ഒരാളാണ് മഹാരാഷ്ട്രയിലെ കര്‍ഷക സംഘടനയായ ഷെത്കാരി സംഘട്ടന്റെ (എസ്എസ്) പ്രസിഡന്റ് അനില്‍ ഘനാവത്ത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക പരിഷ്‌കാരങ്ങളുടെ ശക്തമായ വക്താവാണ് ഘനാവത്തെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമിതിയിലെ കര്‍ഷകരുടെ മറ്റൊരു പ്രതിനിധിയായ പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എംപിയും ഭാരതീയ കിസാന്‍ യൂണിയന്‍ (മാന്‍) ദേശീയ പ്രസിഡന്റുമായ ഭൂപീന്ദര്‍ സിംഗ് മാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ സെപ്റ്റംൂറില്‍ കത്തെഴുതിയിരുന്നു. കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്.

കാര്‍ഷിക ശാസ്ത്രജ്ഞന്മാരായ ഡോ. അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാര്‍ ജോഷി എന്നിവരാണ് മറ്റ് സമിതിയിലെ രണ്ട് അംഗങ്ങള്‍. ഇവര്‍ രണ്ട് പേരും കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക കാര്‍ഷിക പരിഷ്‌കാരങ്ങളുടെ പിന്തുണയ്ക്കുന്നവരാണ്.

അതേസമയം, വിദഗ്ദ സമിതിയെ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിലൂടെ സമിതിയെ രംഗത്തിറക്കിയെന്നാണ് കര്‍ഷകര്‍ കരുതുന്നത്. ശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രം മാത്രമാണ് വിദഗ്ദ സമിതിയെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് സമരക്കാര്‍ അറിയിച്ചു. സുപ്രീംകോടതി വഴി സര്‍ക്കാര്‍ ഒരു സമിതി കൊണ്ടുവരികയാണ്. ഇനി സമിതിയിലെ അംഗങ്ങളെ മാറ്റിയാലും ഞങ്ങള്‍ സഹകരിക്കില്ല. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. നിമയം റദ്ദാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതല്ലാത്ത മറ്റൊരു തീരുമാനങ്ങളും അംഗീകരിക്കില്ലെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്.

അതേസമയം, ജനുവരി 26ന് ദില്ലിയില്‍ ട്രാക്ടര്‍ റാലി നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സമരക്കാര്‍ വ്യക്തമാക്കി. പ്രതിഷേധം സമാധാനപരമായിരിക്കും. ചെങ്കോട്ടയിലേക്കോ പാര്‍ലമെന്റിലേക്കോ സമരക്കാര്‍ വരുമെന്നത് കിംവദന്തികളാണ്. സുപ്രീംകോടതിയുടെ ഇക്കാര്യത്തിലുള്ള നിര്‍ദേശം സമരക്കാര്‍ അംഗീകരിക്കില്ല. ജനുവരി 15ന് ശേഷം കര്‍ഷക മാര്‍ച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കില്ലെന്നും സമരക്കാര്‍ അറിയിച്ചിട്ടുണ്ട്.

English summary
Farmers Protest: All 4 members of committee appointed by Supreme Court are supporters of farm laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X