കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രസർക്കാർ; കർഷകരെ ഫോണിൽ വിളിച്ച് അമിത് ഷാ, കൂടിക്കാഴ്ച ഉടൻ

Google Oneindia Malayalam News

ദില്ലി; ഒടുവിൽ കർഷക പ്രതിഷേധങ്ങൾക്ക് മുൻപിൽ വഴങ്ങി കേന്ദ്രസർക്കാർ. കർഷകരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഡിസംബർ ഒന്ന് കർഷകരുമായി ഷാ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

ഞങ്ങൾ അമിത് ഷായുമായി ഫോണിൽ സംസാരിച്ചു. ഞങ്ങൾക്ക് മുന്നിൽ ഉപാധികളൊന്നും വെയ്ക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ കർഷക സംഘടനകളും നാളെ ഉച്ചയ്ക്ക് യോഗം ചേരും. ഒരു പ്രതിനിധി സംഘം നാളെ സർക്കാരുമായി കൂടിക്കാഴ്ച നടത്തും. ഞങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പ്രക്ഷോഭം തുടരാൻ തന്നെയാണ് തിരുമാനമെന്നും തിക്രി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷക നേതാവ് ബൂട്ടാ സിംഗ് പറഞ്ഞു.

cover4-160

ഡിസംബർ 3 ന് കർഷകരുമായി ചർച്ച നടത്താമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. അതിന്മുൻപ് ചർച്ച നടത്തണമെങ്കിൽ സർക്കാർ നിർദ്ദേശിച്ച ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക് പ്രതിഷേധം മാറ്റണം എന്നുമായിരുന്നു കേന്ദ്രസർക്കാർ ഉപാധി വെച്ചത്. എന്നാൽ ഈ ഉപാധികൾ കർഷക സംഘടനകൾ തള്ളുകയായിരുന്നു. ഉപാധികളോടെയല്ല തുറന്ന മനസോടെയാണ് തങ്ങളെ ചർച്ചയ്ക്ക് വിളിക്കേണ്ടത് എന്നായിരുന്നു കർഷകർ പ്രതികരിച്ചത്. മാത്രമല്ല ചർച്ച നടത്തണമെങ്കിൽ സമരവേദിയിലേക്ക് വരൂവെന്നും സംഘടനകൾ വ്യക്തമാക്കി.

ബുറാഡിതുറന്ന ജയിലാക്കാനാണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നതെന്നും ദില്ലി പോലീസ് തങ്ങളെ അവിടെ തടവിലാക്കുമെന്നും കർഷകർ ആരോപിച്ചു. തുറന്ന ജയിലിലേക്ക് പോകാനല്ല മറിച്ച് ദില്ലിയിലേക്കുള്ള അഞ്ച് അതിർത്തികളും അടച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കാനാണഅ തങ്ങളുടെ ഉദ്ദേശമെന്നും കർഷകർ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
Farmers protest becoming stronger | Oneindia Malayalam

അതേസമയം കർഷകർ കേന്ദ്രസർക്കാർ മുന്നോട്ട് വെച്ച ഉപാധികൾ തള്ളിയതിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച രാത്രി ഉന്നത തല യോഗം വിളിച്ച് ചേർത്തിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ്സിംഗ്, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ എന്നിവർ ചേർന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് കർഷകരുമായി ഉടൻ കേന്ദ്രസർക്കാർ ചർച്ച നടത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പിണറായി കമ്മ്യൂണിസത്തെ കുഴിച്ചുമൂടിയ നേതാവാകും, തിരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിക്കുമെന്ന് മുല്ലപ്പള്ളിപിണറായി കമ്മ്യൂണിസത്തെ കുഴിച്ചുമൂടിയ നേതാവാകും, തിരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിക്കുമെന്ന് മുല്ലപ്പള്ളി

'ഉപ്പായും മോളും സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരമായിരുന്നു.. മരണത്തിലും അവരെ വിധി വേർപിരിച്ചില്ല''ഉപ്പായും മോളും സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരമായിരുന്നു.. മരണത്തിലും അവരെ വിധി വേർപിരിച്ചില്ല'

സിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടി ജ്യോത്സനസിപിഎം ആക്രമണത്തില്‍ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടി ജ്യോത്സന

English summary
farmers protest; Amit shah calls farmers, may meet them on December 1
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X