Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ ബിജെപി എംപിയുടെ കാര്‍ ആക്രമിച്ച് കര്‍ഷക പ്രതിഷേധക്കാര്‍: എംപി രക്ഷപ്പെട്ടത് തലനാരിഴക്ക്

ദില്ലി: ബിജെപി എംപിയുടെ വാഹനം തകര്‍ത്ത് കര്‍ഷക പ്രതിഷേധക്കാര്‍. ഹരിയാനയിലെ കുരുക്ഷേത്ര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംപി നയാബ് സിങ് സയ്നിയുടെ വാഹനമാണ് ഒരു സംഘം പ്രതിഷേധക്കാര്‍ തകര്‍ത്തത്. കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദ്-മർക്കണ്ട പട്ടണത്തില്‍ വെച്ചായിരുന്നു ബിജെപി എംപിക്ക് നേരെ ആക്രമണം ഉണ്ടായത്. പട്ടണത്തിലൂടെ കടന്നുപോകുകായിരുന്ന സൈനിയെ വാഹനം തടഞ്ഞ് വെച്ച് കർഷകർ ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഷഹാബാദിലെ ജെജെപി എം‌എൽ‌എ രാം കരൺ കലയുടെ വീടിന് മുന്നിൽ കര്‍ഷകരുടെ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഈ സമയം എംപി നയാബ് സൈനിയും പട്ടണത്തിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കിയ കര്‍ഷകര്‍ അങ്ങോട്ട് നീങ്ങുകയായിരുന്നു. കർഷകർ ബിജെപി നേതവാിന്‍റെ വസതിക്ക് മുന്നില്‍ പോയി അദ്ദേഹത്തിനെതിരെ മുദ്രാവാക്യം വിളിക്കാൻ വിളിച്ചിരുന്നുവെന്നും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) ആത്മ റാം പറഞ്ഞു.

bjpcar

ഹരിദ്വാറില്‍ കുംഭമേളയ്ക്ക് തുടക്കമാകുന്നു, ചിത്രങ്ങള്‍ കാണാം

ഇതിന് ശേഷമാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. '50 ഓളം പ്രതിഷേധക്കാർ ഞങ്ങളുടെ വാഹനത്തെ നേരിട്ടും. അവരിൽ ചിലർ വാഹനത്തിലേക്ക് ചാടി, ഇതിനിടിയല്‍ ആരോ എസ്‌യുവിയുടെ പിൻ വിൻഡ്ഷീൽഡ് തകർത്തു. അവര്‍ സാമൂഹിക വിരുദ്ധ ശക്തികാണ്. ഇത്തരം ആക്രമണങ്ങളിലൂടെ അവര്‍ കര്‍ഷകരെ അപായപ്പെടുത്തുകയാണ്'-എംപി നയാബ് സിങ് സയ്നി പറഞ്ഞു.

കോൺഗ്രസ് പാർട്ടി നിശബ്ദമായി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകുമെന്നും നയാബ് പറഞ്ഞു.

Recommended Video

cmsvideo
    PC George Says Jose K Mani Will Face Defeat In Pala | Oneindia Malayalam

    ഗ്ലാമറസ് ലുക്കില്‍ തിളങ്ങി മലയാളികളുടെ സ്വന്തം അനു ഇമ്മാനുവല്‍, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+