കര്‍ഷക സമരം: കര്‍ണാടകയെ ഞെട്ടിച്ച് ബംഗളൂരുവില്‍ കര്‍ഷകരുടെ റാലി സംഘടിപ്പിച്ച് രാകേഷ് ടിക്കായത്ത്
ബംഗളൂരു: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ബംഗളൂരുവില്‍ റാലി സംഘടിപ്പിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കര്‍ഷകരുടെ പ്രക്ഷോഭം ദേശീയ തലസ്ഥാനത്തും ഉത്തരേന്ത്യയിലും മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ലെന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ടിക്കായത്തിനൊപ്പം കര്‍ഷക നേതാവ് ദര്‍ശന്‍ പാലും റാലിയില്‍ പങ്കെടുത്തു. കര്‍ണാടകയില്‍ വിവിധ മേഖലയിലുള്ള കര്‍ഷകര്‍ റാലിയില്‍ പങ്കെടുകത്കാന്‍ എത്തി.

അതേസമയം, കേന്ദ്രത്തിന്റെ കാര്‍ഷിക നിയമനങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനാണ് കര്‍ഷക സംഘടകളുടെ തീരുമാനം. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെത്തി കര്‍ഷക പ്രക്ഷോഭം ശക്തമാക്കാനും കര്‍ഷക നേതാക്കള്‍ക്ക് പദ്ധതിയുണ്ട്. ഇതിനിടെ കര്‍ണാടകയിലെ കര്‍ഷകരുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. ദില്ലി അതിര്‍ത്തിയിലേത് സമാനമായ കര്‍ഷക സമരങ്ങള്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.
കൂടാതെ സംസ്ഥാനത്ത് കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കാന്‍ തന്ത്രം മെനയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ ദില്ലിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈ പോരാട്ടം വളരെക്കാലം തുടരും. ഈ മൂന്ന് കറുത്ത നിയമം തിരിച്ചെടുക്കുകയും മിനിമം സപ്പോര്‍ട്ട് വിലയില്‍ ഒരു നിയമം കൊണ്ടുവരാതിരിക്കുകയും ചെയ്യുന്നതുവരെ ഞങ്ങള്‍ ഓരോ നഗരത്തിലും ഇത്തരം പ്രതിഷേധം ആരംഭിക്കേണ്ടതുണ്ടെന്നും രാകേഷ് ടിക്കായത്ത് വ്യക്തമാക്കി. ശനിയാഴ്ച ശിമോഖയില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ യോഗത്തിലാണ് രാകേഷ് ടിക്കായത്ത് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications