കേന്ദ്ര സർക്കാരിന്റെ പരാജയം മറച്ച് വെക്കാൻ നുണ പ്രചാരണം, വിമർശനവുമായി രാകേഷ് ടികായത്ത്
ദില്ലി: കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമാണ് എന്നുളള പ്രചാരണത്തിന് എതിരെ കര്‍ഷക സമര നേതാവ് രാകേഷ് ടികായത് രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പരാജയം മറച്ച് വെയ്ക്കാനാണ് ഇത്തരത്തിലുളള നുണ പ്രചാരണം നടത്തുന്നത് എന്ന് രാകേഷ് ടികായത് പ്രതികരിച്ചു. സമരഭൂമിയിലെ കര്‍ഷകര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അത് ചെവിക്കൊണ്ടില്ലെന്ന് രാകേഷ് ടികായത്ത് പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ നടത്തുന്ന സമരം തുടരുകയാണ്. കര്‍ഷക സമരം 6 മാസം തികയ്ക്കുന്ന ഇന്ന് കര്‍ഷകര്‍ രാജ്യവ്യാപകമായി കരിദിനം ആചരിക്കുകയാണ്. സമരത്തെ തകര്‍ക്കാന്‍ ബിജെപി നടത്തുന്ന പ്രചാരണം വിജയിക്കില്ലെന്ന് രാകേഷ് ടികായത്ത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകുന്നത് വരെ ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരമിരിക്കുമെന്നും ടികായത്ത് വ്യക്തമാക്കി. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല. ഇത് കര്‍ഷകരെ വെല്ലുവിളിക്കുന്ന നിലപാടാണെന്നും അതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം എന്നും രാകേഷ് ടികായത്ത് ആവശ്യപ്പെട്ടു.
Recommended Video
കര്‍ഷക സമരം ആറ് മാസം പിന്നിടുന്ന പശ്ചാത്തലത്തില്‍ തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് കര്‍ഷക സംഘടനകള്‍. ഇന്ന് രാജ്യവ്യാപകമായി വീടുകളില്‍ അടക്കം കരിങ്കൊടി ഉയര്‍ത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കര്‍ഷകര്‍ സംഘടിക്കുകയോ പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയോ ദില്ലിയിലേക്ക് മാര്‍ച്ച് നടത്തുകയോ ചെയ്യില്ലെന്ന് രാകേഷ് ടികായത്ത് വ്യക്തമാക്കി.












Click it and Unblock the Notifications