കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം; കേന്ദ്രത്തെ അനുകൂലിച്ച താരങ്ങളുടെ ട്വീറ്റിന്‌ പിന്നില്‍ ബിജെപി പ്രൊപ്പഗണ്ട? അന്വേഷണം

Google Oneindia Malayalam News

മംബൈ;കേന്ദ്രത്തിന്റെ സമ്മര്‍ദമാണോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ലതാമങ്കേഷ്‌കര്‍ തുടങ്ങി ഭാരത്‌ രത്‌ന അവാര്‍ഡ്‌ ജേതാക്കളായ രാജ്യത്തെ ഉന്നത പൗരന്‍മാര്‍ കര്‍ഷക ബില്ലിനെ അനുകൂലിച്ച്‌ രംഗത്തെത്തിയതിന്‌ പിന്നിലെന്ന്‌‌ അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍.കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രത്തെ അനുകൂലിച്ച്‌ ഒരേ സമയമാണ്‌ പ്രശസ്‌ത വക്തികള്‍ പോസ്‌റ്റുകള്‍ ഇടുന്നത്‌. എന്തുകൊണ്ടാണ്‌ അങ്ങനെ സംഭവിച്ചതെന്ന്‌ അന്വേഷിക്കണമെന്നും മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ്‌ മന്ത്രി അനില്‍ ദേശ്‌മുഖ്‌ പറഞ്ഞു. കേന്ദ്രത്തിന്റെ സമ്മര്‍ദമാണ്‌ ട്വീറ്റുകളുടെ പിന്നിലെങ്കില്‍ അത്‌ സംസ്ഥാന ഇന്റലിജന്‍സ്‌ വിഭാഗം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സിനിമ. കായിക രംഗത്തെ പ്രശസ്‌തര്‍ കര്‍ഷക ബില്ലിനെ അനുകൂലിച്ച്‌ ട്വീറ്റ്‌ ചെയ്‌തതിന്‌ പിന്നില്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദമാണെന്ന്‌ നേരത്തെ കോണ്‍ഗ്രസ്‌ നേതൃത്വം ആരോപിച്ചിരുന്നു. ട്വീറ്റുകള്‍ക്കു പിന്നില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിച്ചുട്ടുണ്ടെന്നത്‌ ഉറപ്പാണെന്നും കോണ്‍ഗ്രസ്‌ നേതാവ്‌ പറഞ്ഞു.

sachin

അന്താരാഷ്ട്ര തലത്തില്‍ നിന്നും പോപ്‌ സംഗീതജ്ഞ റഹീന. പരസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുംബര്‍ഗ്‌ തുടങ്ങിയവര്‍ കര്‍ഷക സമരത്തിന്‌ ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചതിന്‌ പിന്നാലെയാണ്‌ രാജ്യത്തെ കലാ സാസ്‌കാരിക കായിക രംഗത്തെ പ്രമുഖരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ലതാ മങ്കേഷ്‌കര്‍,സുനില്‍ ഷെട്ടി, അക്ഷ.്‌ കുമാര്‍ സൈന നെഹ്വാള്‍ തുടങ്ങിയവര്‍ കേന്ദ്രത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയത്‌. രാജ്യത്തിന്റെ പരമാധികാരത്തില്‍ പുറത്തു നിന്ന്‌ ആരും ഇടപെടേണ്ടതില്ല എന്ന രീതിയില്‍ ആയിരുന്നു എല്ലാവരുടേയും പോസറ്റുകള്‍. സംഭവത്തില്‍ താരങ്ങളെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്‌തു.

സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ

താരങ്ങളുടെ ഒന്നിച്ചുള്ള പ്രതികരണത്തിന്‌ പിന്നില്‍ ബിജെപി നേതാക്കളുടെ പ്രൊപഗണ്ടയാണെന്നാണ്‌ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്‌. എന്തായാലും വിഷയത്തില്‍ സമഗ്രമയാ അന്വേഷണം നടത്താനാമ്‌ മഹോരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്‌.

Recommended Video

cmsvideo
ഭയപ്പെടുത്തി വായടപിക്കാമെന്ന ഉദ്ദേശം നടക്കില്ല | Parvathy Thiruvothu Press Meet | Oneindia Malayalam

English summary
farmers protest; celebrities' tweets to support center; Maharashtra government start enquiry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X