കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകര്‍ ചര്‍ച്ചക്കു തയാറാവണമെന്ന്‌ കേന്ദ്രം; റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്ന്‌ കര്‍ഷകര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ച അഞ്ചിന നിര്‍ദേശങ്ങള്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ അവഗണിച്ചതിനു പിന്നാലെ കര്‍ഷകര്‍ നിര്‍ദേശങ്ങള്‍ പുനര്‍ പരിഗണിക്കാന്‍ തയാറാവണമെന്ന്‌ കേന്ദ്രം. കര്‍ഷക സംഘടനകളോട്‌ ചര്‍ച്ചക്ക്‌ തയാറാവണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഭാഗമായി റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കാനുള്ള തീരുമാനത്തില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്നും പിന്‍മാറില്ലെന്ന്‌ കര്‍ഷകര്‍ നിലാപാടെടുത്തതോടെയാണ്‌ അഞ്ചിന നിര്‍ദേശങ്ങളുമായി കര്‍ഷകര്‍ക്കു മുന്നില്‍ എത്തിയത്‌.ചര്‍ച്ചക്കു തയാറാവാത്ത കര്‍ഷകര്‍കരോട്‌ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്‌ വെച്ച നിര്‍ദേശങ്ങള്‍ ഉറപ്പായും പാലിക്കുമെന്നും കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര തോമര്‍ പറഞ്ഞു.

farmer

എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ പ്രക്ഷോഭത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ്‌ സമരത്തിനെത്തിയ കര്‍ഷകര്‍.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുമെന്നാണ്‌ കര്‍ഷകരുടെ പുതിയ നിലപാട്‌.

അതേ സമയം കര്‍ഷകര്‍ ചര്‍ച്ചക്ക്‌ തയാറാവണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. കേന്ദ്ര കൃഷി മന്ത്രി നല്‍കുന്ന വിശദീകരണം മനസിലാക്കാന്‍ സര്‍്‌ക്കാര്‍ തയാറാവണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ്‌ പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്‌. സര്‍ക്കാര്‍ എത്‌ സമയവും ചര്‍ച്ചക്ക്‌ തയാറാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

കര്‍ഷകപ്രക്ഷോഭം തുടരുമ്പോഴും പരിഹാരം കണ്ടെത്താനാകാതെ സര്‍ക്കാര്‍ ഉഴലുകയാണ്‌. ആറാം വട്ട ചര്‍ച്ചക്കുള്ള തിയതിയില്‍ ഇതുവരെയും തീരുമാനമായില്ല. കാര്‍ഷിക നിയമം പിന്‍വലിക്കില്ലെന്ന ഉറച്ച നിലപാടിലാണ്‌ കേന്ദ്രം. മൂന്ന്‌ കാര്‍ഷിക നിയമങ്ങളും വൈദ്യുതി ബില്ലും പിന്‍വലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ്‌ കര്‍ഷക സംഘടനകള്‍. കൂടുതല്‍ ദേശീയ പാതകള്‍ ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന്‌ ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ കേന്ദ്ര സേനയുടെ അടക്കം വിന്യാസം വര്‍ധിപ്പിച്ചിട്ടുണ്ട്‌.

റെയില്‍ വേ ട്രാക്കുകള്‍ ഉപരോധിക്കും, ഡല്‍ഹി ജയ്‌പൂര്‍ ദേശീയ പാതയും, ഡല്‍ഹി ആഗ്ര ദേശീയ പാതയും ഉപരോധിക്കുമെന്ന്‌ കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. രാജ്യത്താകമാനമുള്ള കര്‍ഷകരോട്‌ ഡല്‍ഹിയിലേക്ക്‌ എത്താനും ആഹ്വാനം ചെയ്‌തു. ഇതോടെ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്ക്‌ സുരക്ഷാ സന്നാഹം ശക്തമാക്കി.

മകളെ ഹേംനാഥ് അടിച്ചു കൊന്നതാണെന്ന് വിജെ ചിത്രയുടെ കുടുംബം, ആത്മതഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്മകളെ ഹേംനാഥ് അടിച്ചു കൊന്നതാണെന്ന് വിജെ ചിത്രയുടെ കുടുംബം, ആത്മതഹത്യയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

Recommended Video

cmsvideo
കർഷക സമരത്തിനിടെ മുസ്ലീങ്ങൾക്ക് കാവലായി സിക്കുകാരുടെ വീഡിയോ | Oneindia Malayalam

English summary
farmers protest; center request to unions to reconsider the center proposal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X