കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകരുമായി ഇന്ന്‌ വീണ്ടും ചര്‍ച്ച; കര്‍ഷകര്‍ ഇന്ന്‌ പ്രധാനമന്ത്രിയുടെ കോലം കത്തിക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി: വിവാദ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിഷേധം തുടരുന്ന കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന്‌ ചര്‍ച്ച നടത്തും. നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയമായിരുന്നു. ഇന്ന്‌ ഉച്ചക്ക്‌ രണ്ടിനാണ്‌ കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറിന്റെ അധ്യക്ഷതയില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികളുമായി ചര്‍ച്ച നടക്കുക. വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ കര്‍ഷക സംഘടനകള്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെടും. തങ്ങളുടെ ഉപാധികള്‍ അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട്‌ പോകുമെന്ന്‌ കര്‍ഷക സംഘടനകള്‍ കേന്ദ്രത്തെ അറിയിക്കും. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കും.

farmer

കര്‍ഷക സംഘടനകള്‍ ഡിസംബര്‍ 8 ചൊവ്വാഴ്‌ച്ച രാജ്യവ്യാപകമായി ഭാരത്‌ ബന്ദിന്‌ ആഹ്വാനം ചെയതിട്ടുണ്ട്‌.എന്നാല്‍ ഇന്നത്തെ ചര്‍ച്ചയില്‍ സമവായമുണ്ടായാല്‍ ഭാരദ്‌ ബന്ദ്‌ ഉപേക്ഷിക്കും. വിവാദ കാര്‍ഷിക ബില്ല്‌ പിന്‍വലിക്കാതെ സമവായമാകില്ലെന്ന ഉറച്ച നിലപാടാണ്‌ കര്‍ഷകര്‍. മൂന്ന്‌ ലക്ഷത്തോളം കര്‍ഷകരാണ്‌ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്‌. ഇത്‌ കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്നു.
കര്‍ഷക സമരം പത്താം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. ഹരിയാനയിലേയും പഞ്ചാബിലേയും കര്‍ഷകരാണ്‌ പ്രതിഷേധം ആരംഭിച്ചതെങ്കിലും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും ഒപ്പം ചേര്‍ന്നു.

275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വീടിന് പുറത്തിറങ്ങി, കൊച്ചിയില്‍ സുലൈമാനി കുടിച്ച് മെഗാതാരം!!275 ദിവസങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും വീടിന് പുറത്തിറങ്ങി, കൊച്ചിയില്‍ സുലൈമാനി കുടിച്ച് മെഗാതാരം!!

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന്‌ ഞങ്ങള്‍ ഇന്നലെ സര്‍ക്കാരിനോട്‌ പറഞ്ഞു. ഡിസംബര്‍ 5ന്‌ രാജ്യവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ഡിസംബര്‍ 8ന്‌ ഞങ്ങള്‍ ഭാരത ബന്ദിന്‌ ആഹ്വാനം ചെയതിട്ടുണ്ട്‌. ഭാരത്‌ കിസാന്‍ യൂണിയന്‍ ജനറല്‍ സെക്രട്ടറി എച്ച്‌ എസ്‌ ലോക്വാള്‍ ഇന്നലെ പറഞ്ഞു.

അതിനിടെ ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള പ്രധാന പാതകള്‍ അടച്ചു. കര്‍ഷകര്‍ നിരത്തില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ്‌ രണ്ട്‌ ദേശീയ പാതകള്‍ ഉള്‍പ്പെടെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന പാരധാന പാതകള്‍ അടച്ചിരിക്കുന്നത്‌. എന്‍എച്ച്‌-9 എന്‍എച്ച്‌-24ഉം അടച്ചതായി ഡല്‍ഹി ട്രാഫിക്‌ പൊലീസ്‌ അറിയിച്ചു. പാര്‍ലമെന്റ്‌ പാസാക്കിയ മൂന്ന്‌ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ സമ്മതിച്ചാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കുവെന്നാതാണ്‌ കര്‍ഷക നേതാക്കളുടെ നിലപാട്‌.

ക്രിസ്തുമസ് ദിവസം പള്ളിയില്‍ പോകുന്ന ഹിന്ദുക്കളെ ക്രൂരമായി മർദ്ദിക്കും; ഭീഷണി മുഴക്കി ബജ്‌റംഗ്ദള്‍ക്രിസ്തുമസ് ദിവസം പള്ളിയില്‍ പോകുന്ന ഹിന്ദുക്കളെ ക്രൂരമായി മർദ്ദിക്കും; ഭീഷണി മുഴക്കി ബജ്‌റംഗ്ദള്‍

Recommended Video

cmsvideo
Farmer's announced bharath bandh on december | Oneindia Malayalam

English summary
farmers protest, Delhi, central government, discussion today, agriculture bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X