Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക സമരം;കേന്ദ്രത്തിനെതിരെ കടുപ്പിച്ച് കോൺഗ്രസ്,2 കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറും

തിരുവനന്തപുരം; കർഷക വിരുദ്ധ കരിനിയമങ്ങൾക്കെതിരായുള്ള തുടർച്ചയായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോൺഗ്രസ് സമാഹരിച്ച രണ്ടു കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം ഡിസംബർ 24 നു രാഷ്ട്രപതിക്ക് കൈമാറും.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിവേദനം കൈമാറുക.

പാർലമെന്റിലെ പ്രതിഷേധങ്ങൾക്കും, പിന്നീട് നടന്ന കിസാൻ സമ്മേളനങ്ങളുടെയും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ടർ യാത്രകളുടെയും തുടർച്ചയായിട്ടാണ് ഒരു മാസം നീണ്ടു നിന്ന ഒപ്പുശേഖരണ ക്യാമ്പയിൻ കോൺഗ്രസ് പാർട്ടി സംഘടപ്പിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. മോദി സർക്കാരിന്റെ കർഷക വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ വിജയം കാണും വരെ കോൺഗ്രസ് പാർട്ടി സമര രംഗത്തുണ്ടാകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വേണുഗോപാൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

രാഷ്ട്രപതിക്ക് കൈമാറും

രാഷ്ട്രപതിക്ക് കൈമാറും

കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ കരിനിയമങ്ങൾക്കെതിരായുള്ള തുടർച്ചയായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോൺഗ്രസ് പാർട്ടി സമാഹരിച്ച രണ്ടു കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം ഡിസംബർ 24 നു ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതിക്ക് കൈമാറും.

 ഒപ്പുശേഖരണം

ഒപ്പുശേഖരണം

രാജ്യത്തെ കർഷകരിൽ നിന്നും, കർഷക തൊഴിലാളികളിൽ നിന്നും, കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരിൽ നിന്നും കാർഷിക കരിനിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കോൺഗ്രസ് പാർട്ടി ഒപ്പുശേഖരണം നടത്തിയിരുന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യത്തുടനീളം ലഘുലേഖകൾ വിതരണം ചെയ്യുകയും, ഒപ്പുശേഖരണം നടത്തുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ

പാർലമെന്റിലെ പ്രതിഷേധങ്ങൾക്കും, പിന്നീട് നടന്ന കിസാൻ സമ്മേളനങ്ങളുടെയും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ടർ യാത്രകളുടെയും തുടർച്ചയായിട്ടാണ് ഒരു മാസം നീണ്ടു നിന്ന ഒപ്പുശേഖരണ ക്യാമ്പയിൻ കോൺഗ്രസ് പാർട്ടി സംഘടപ്പിച്ചത്.ഇതിലൂടെ സമാഹരിച്ച രണ്ടു കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം ഡിസംബർ 24 നു രാഷ്ട്രപതിക്ക് രാവിലെ 11.30 ക്ക് രാഷ്ട്രപതി ഭവനിൽ വെച്ച് കൈമാറും.

സമരരംഗത്തുണ്ടാകും

സമരരംഗത്തുണ്ടാകും

കഴിഞ്ഞ ഇരുപത്തിയേഴു ദിവസങ്ങളായി രാജ്യതലസ്ഥാനത്തും, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും സമരപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ശക്തമായ എതിർപ്പ് രാഷ്ട്രപതിക്ക് നേരിട്ട് സമർപ്പിക്കുകയും, ഈ കരിനിയമങ്ങൾക്കെതിരായുള്ള രാജ്യത്തെ കർഷകരുടെയും പൊതു ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഇതിലൂടെ ബോധ്യപ്പെടുത്തുകയും ചെയ്യും. മോദി സർക്കാരിന്റെ കർഷക വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ വിജയം കാണും വരെ കോൺഗ്രസ് പാർട്ടി സമര രംഗത്തുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+