കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരം;കേന്ദ്രത്തിനെതിരെ കടുപ്പിച്ച് കോൺഗ്രസ്,2 കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം രാഷ്ട്രപതിക്ക് കൈമാറും

Google Oneindia Malayalam News

തിരുവനന്തപുരം; കർഷക വിരുദ്ധ കരിനിയമങ്ങൾക്കെതിരായുള്ള തുടർച്ചയായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോൺഗ്രസ് സമാഹരിച്ച രണ്ടു കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം ഡിസംബർ 24 നു രാഷ്ട്രപതിക്ക് കൈമാറും.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് നിവേദനം കൈമാറുക.

പാർലമെന്റിലെ പ്രതിഷേധങ്ങൾക്കും, പിന്നീട് നടന്ന കിസാൻ സമ്മേളനങ്ങളുടെയും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ടർ യാത്രകളുടെയും തുടർച്ചയായിട്ടാണ് ഒരു മാസം നീണ്ടു നിന്ന ഒപ്പുശേഖരണ ക്യാമ്പയിൻ കോൺഗ്രസ് പാർട്ടി സംഘടപ്പിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. മോദി സർക്കാരിന്റെ കർഷക വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ വിജയം കാണും വരെ കോൺഗ്രസ് പാർട്ടി സമര രംഗത്തുണ്ടാകുമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വേണുഗോപാൽ പറഞ്ഞു. പോസ്റ്റ് വായിക്കാം

രാഷ്ട്രപതിക്ക് കൈമാറും

രാഷ്ട്രപതിക്ക് കൈമാറും

കേന്ദ്ര സർക്കാർ നടപ്പാക്കിയ കർഷക വിരുദ്ധ കരിനിയമങ്ങൾക്കെതിരായുള്ള തുടർച്ചയായ പ്രക്ഷോഭങ്ങളുടെ ഭാഗമായി കോൺഗ്രസ് പാർട്ടി സമാഹരിച്ച രണ്ടു കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം ഡിസംബർ 24 നു ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം രാഷ്ട്രപതിക്ക് കൈമാറും.

 ഒപ്പുശേഖരണം

ഒപ്പുശേഖരണം

രാജ്യത്തെ കർഷകരിൽ നിന്നും, കർഷക തൊഴിലാളികളിൽ നിന്നും, കാർഷിക മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യുന്നവരിൽ നിന്നും കാർഷിക കരിനിയമങ്ങൾക്കെതിരായി രാജ്യവ്യാപകമായി കോൺഗ്രസ് പാർട്ടി ഒപ്പുശേഖരണം നടത്തിയിരുന്നു. പ്രദേശ് കോൺഗ്രസ് കമ്മിറ്റികളുടെയും, ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ രാജ്യത്തുടനീളം ലഘുലേഖകൾ വിതരണം ചെയ്യുകയും, ഒപ്പുശേഖരണം നടത്തുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ

പാർലമെന്റിലെ പ്രതിഷേധങ്ങൾക്കും, പിന്നീട് നടന്ന കിസാൻ സമ്മേളനങ്ങളുടെയും, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ട്രാക്ടർ യാത്രകളുടെയും തുടർച്ചയായിട്ടാണ് ഒരു മാസം നീണ്ടു നിന്ന ഒപ്പുശേഖരണ ക്യാമ്പയിൻ കോൺഗ്രസ് പാർട്ടി സംഘടപ്പിച്ചത്.ഇതിലൂടെ സമാഹരിച്ച രണ്ടു കോടിയോളം ഒപ്പുകളടങ്ങിയ നിവേദനം ഡിസംബർ 24 നു രാഷ്ട്രപതിക്ക് രാവിലെ 11.30 ക്ക് രാഷ്ട്രപതി ഭവനിൽ വെച്ച് കൈമാറും.

സമരരംഗത്തുണ്ടാകും

സമരരംഗത്തുണ്ടാകും

കഴിഞ്ഞ ഇരുപത്തിയേഴു ദിവസങ്ങളായി രാജ്യതലസ്ഥാനത്തും, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും സമരപോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന കർഷകരുടെ ശക്തമായ എതിർപ്പ് രാഷ്ട്രപതിക്ക് നേരിട്ട് സമർപ്പിക്കുകയും, ഈ കരിനിയമങ്ങൾക്കെതിരായുള്ള രാജ്യത്തെ കർഷകരുടെയും പൊതു ജനങ്ങളുടെയും ശക്തമായ എതിർപ്പ് ഇതിലൂടെ ബോധ്യപ്പെടുത്തുകയും ചെയ്യും. മോദി സർക്കാരിന്റെ കർഷക വിരുദ്ധ-ജനവിരുദ്ധ നയങ്ങൾക്കെതിരെ വിജയം കാണും വരെ കോൺഗ്രസ് പാർട്ടി സമര രംഗത്തുണ്ടാകും.

'കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിൽ; അംഗങ്ങള്‍ മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് പ്രമേയം പാസാക്കണം''കേരളത്തിന്റെ ശബ്ദം ഉയരേണ്ടത് നിയമസഭയിൽ; അംഗങ്ങള്‍ മെമ്പേഴ്സ് ലോഞ്ചില്‍ സമ്മേളിച്ച് പ്രമേയം പാസാക്കണം'

റാന്നി സീറ്റിൽ ഇത്തവണ അറ്റകൈ നീക്കത്തിന് സിപിഎം? ചരടുവലിച്ച് ജോസ് കെ മാണി..നിർണായകംറാന്നി സീറ്റിൽ ഇത്തവണ അറ്റകൈ നീക്കത്തിന് സിപിഎം? ചരടുവലിച്ച് ജോസ് കെ മാണി..നിർണായകം

പുതിയ വൈറസ് വകഭേദത്തെ അതിജീവിക്കുന്ന വാക്സിൻ ആറാഴ്ചകൾക്കുള്ളിൽ തയ്യാറാക്കുമെന്ന് ബയോൺടെക്പുതിയ വൈറസ് വകഭേദത്തെ അതിജീവിക്കുന്ന വാക്സിൻ ആറാഴ്ചകൾക്കുള്ളിൽ തയ്യാറാക്കുമെന്ന് ബയോൺടെക്

'ഫാദർ കാട്ടൂർ ശൃംഗാരപ്രിയനായിരുന്നുവെന്ന്.. ഇരയ്‌ക്കൊപ്പംനിന്ന രാജു ഴാങ് വാല്‍ ഴാങ്ങിനേക്കാല്‍ മുകളില്‍''ഫാദർ കാട്ടൂർ ശൃംഗാരപ്രിയനായിരുന്നുവെന്ന്.. ഇരയ്‌ക്കൊപ്പംനിന്ന രാജു ഴാങ് വാല്‍ ഴാങ്ങിനേക്കാല്‍ മുകളില്‍'

English summary
farmers protest; Congress will submit Memorandum to president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X