Get Updates
Get notified of breaking news, exclusive insights, and must-see stories!

കർഷക സമരം തുടരുന്നു; പ്രധാന ഡൽഹി അതിർത്തികൾ അടഞ്ഞു തന്നെ

2020 നവംബറിൽ ആരംഭിച്ച സമരം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തുടരുമെന്ന നിലപാടിലാണ് കർഷകർ

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം തുടരുന്നു. ഡൽഹിയിലേക്ക് പ്രവേശിക്കാൻ സാധിക്കുന്ന പ്രധാന പാതകളെല്ലാം കർഷകരുടെ നിയന്ത്രണത്തിലാണ്. സിംഘു, തിക്രി അതിർത്തികളിലൂടെ കർഷകർ വാഹനങ്ങൾ കടത്തി വിടുന്നില്ല. അതേസമയം ഗാസിയാബാദിൽ നിന്ന് ഡൽഹിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ കർഷകർ അനുവദിക്കുന്നുണ്ട്. എന്നാൽ തിരിച്ച് വരാനുള്ള എലവേറ്റഡ് ഹൈവേ അടഞ്ഞു തന്നെ കിടക്കുകയാണ്.

Farmers Protest

2020 നവംബറിൽ ആരംഭിച്ച സമരം ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ തുടരുമെന്ന നിലപാടിലാണ് കർഷകർ. രാജ്യ തലസ്ഥാനമായ ഡൽഹിയെ ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിംഘു, തിക്രി, ഗാസിയാബാദ് എന്നീ അതിർത്തി പ്രദേശങ്ങളാണ് പ്രധാന സമര കേന്ദ്രങ്ങൾ. ഇതോടെ ഡൽഹിയിലേക്കുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിരുന്നു.

എന്നാൽ ആനന്ദ് വിഹാർ, ഡി‌എൻ‌ഡി, ലോണി ഡി‌എൻ‌ഡി, അപ്‌സര അതിർത്തികൾ യാത്രയ്ക്കായി ഉപയോഗിക്കാൻ ദില്ലി ട്രാഫിക് പോലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു. ദില്ലി-നോയിഡ ചില്ല അതിർത്തിയിലെ രണ്ട് വഴികളും യാത്രാമാർഗ്ഗത്തിനായി തുറന്നിരിക്കുന്നു. പിയാവു മാനിയാരി, സബോലി, മംഗേഷ് അതിർത്തികൾ വെള്ളിയാഴ്ച അടച്ചിട്ടിരിക്കുകയായിരുന്നു.

ഡൽഹിക്കും ഹരിയാനയ്ക്കുമിടയിൽ സഞ്ചരിക്കുന്ന വാഹനമോടിക്കുന്നവർക്ക് ലാംപൂർ സഫിയാബാദ്, പല്ല, സിംഘു സ്‌കൂൾ ടോൾ ടാക്സ് ബോർഡറുകളിലൂടെയോ ഗുരുഗ്രാം, ഫരീദാബാദ് വഴി പോകുന്ന മറ്റ് റൂട്ടുകളിലൂടെയോ ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്നും ട്രാഫിക് പോലീസ് നിർദ്ദേശിച്ചു.

Recommended Video

cmsvideo
    80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

    കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി അസമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

    അതേസമയം കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി കര്‍ഷകര്‍ നടത്തുന്ന സമരം ശക്തമായി മുന്നോട്ടുപോകുകയാണ്. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിപ്പിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ കര്‍ണാടകയിലെ കര്‍ഷകരുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് കൂടിക്കാഴ്ച നടത്തി. ദില്ലി അതിര്‍ത്തിയിലേത് സമാനമായ കര്‍ഷക സമരങ്ങള്‍ കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

    ഗ്ലാമറസ് ലുക്കിൽ ജിനാൽ ജോഷി- ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+