കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകപ്രക്ഷോഭം; ദില്ലി അതിര്‍ത്തികള്‍ അടച്ചതിനാല്‍ ഗതാഗത തടസം രൂക്ഷം

Google Oneindia Malayalam News

ന്യൂഡല്‍ഹി; കഴിഞ്ഞ മൂന്നു മാസക്കാലമായി ദില്ലി അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തടുരുന്നതിനാല്‍ ദില്ലിയിലെ പല അതിര്‍ത്തികളും അടച്ചിട്ടിരിക്കുകയാണ്‌. കിഴക്കന്‍ ദില്ലിയിലെ ഗസിപ്പൂര്‍-ഗാസിബാദ്‌ അതിര്‍ത്തിയടക്കം ആറ്‌ അതിര്‍ത്തികളും മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്‌. ഇത്‌ ഉത്തര്‍പ്രദേശില്‍ നിന്നും ദില്ലിയിലേക്കുള്ള farmers‌. ദില്ലി ഹരിയാന അതിര്‍ത്തിയിലും ഗാതാഗതി തടസം വലിയ രീതിയിലുള്ള തലവേദനയാണ്‌ സൃഷ്ടിക്കുന്നത്‌.

ഉത്തര്‍പ്രദേശില്‍ നിന്നും ഹരിയാനനയില്‍ നിന്നുമുള്ള വാഹനങ്ങളെ ദില്ലി പോലീസ്‌ മറ്റ്‌ അതിര്‍ത്തി കള്‍ വഴി വഴി തിരിച്ചുവിടുന്നുണ്ടെങ്കിലും ഗതാഗത തടസം രൂക്ഷമായി തുടരുകയാണ്‌. രാവിലെയും വൈകിട്ടും ഈ വഴികളില്‍ വിലയ തടസങ്ങളാണ്‌ സൃഷ്ടിക്കുന്നത്‌.
ആറുവരി പാതകളായ ദില്ലി-മീററ്റ്‌ എക്‌സ്‌പ്രസ്‌ ഹൈവേ, എന്‍എച്ച്‌ 24,എന്‍ച്ച്‌ 19 എന്നിവ കര്‍ഷക പ്രക്ഷോഭം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക്‌ കടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്‌. കൂടാതെ ഈ പാതകളില്‍ കര്‍ഷകര്‍ ദില്ലിയിലേക്ക്‌ കടക്കാതിരിക്കാന്‍ ബാരിക്കേടുകള്‍ കൂടി തീര്‍ത്തിട്ടുള്ളതിനാല്‍ വാഹനങ്ങള്‍ക്ക്‌ കടന്നുപോകാന്‍ കഴിയില്ല.

farmers protest

ഇതോടെയാണ്‌ ഗാസിബാദില്‍ നിന്നും ദില്ലിയിലേക്കെത്തുന്ന വാഹനങ്ങളെ ദില്ലി പോലീസ്‌ വഴി തിരിച്ചുവിടാന്‍ ആരംഭിച്ചത്‌. ഗാസിബാദില്‍ നിന്നും ഇഡിഎം മാള്‍, ആനന്ദ്‌ വിഹാര്‍, കൊണ്ടലി,സൂര്യ നഗര്‍ എന്നിവിടങ്ങളിലൂടെയാണ്‌ വഴി തിരിച്ചുവിടുന്നത്‌. ഈ വഴികളിലൂടെ ദില്ലിയിലേക്കും നോയ്‌ഡയിലേക്കും പ്രവേശനം സാധ്യമാണ്‌. വാഹനങ്ങളുിമായി ജിടി കനാല്‍ റോഡ്‌,എന്‍എച്ച്‌ 44 എന്നീ വഴികളിലൂടെ സഞ്ചരിക്കരുതെന്ന്‌ ദില്ലി പോലീസ്‌ അറിയിച്ചിട്ടുണ്ട്‌.

English summary
farmers protest; Delhi boarder shut down is caused to heavy traffic problem
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X