കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകപ്രക്ഷോഭം;അരവിന്ദ്‌ കെജ്രിവാള്‍ നാളെ കര്‍ഷക നേതാക്കളെ കാണും

Google Oneindia Malayalam News

ന്യൂഡല്‍ഹി; ദില്ലി മുഖ്യമന്ത്രി അരവിന്ദ്‌ കജ്രിവാള്‍ നാളെ ദില്ലി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷക നേതാക്കളെ കാണും. കര്‍ഷക നേതാക്കളുമായി പുതിയ കാര്‍ഷിക നിയമങ്ങളേപ്പറ്റിയും സമരവുമായി ബന്ധപ്പെട്ട മറ്റ്‌ കാര്യങ്ങളും അരവിന്ദ്‌ കെജ്രിവാള്‍ ചര്‍ച്ച ചെയ്യുമെന്നാണ്‌ വിവരം. പഞ്ചാബില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തിരിച്ചടിയാണ്‌ അരവിന്ദ്‌ കെജ്രിവാളിനെ കര്‍ഷക നേതാക്കളെ വേഗത്തില്‍ കാണാന്‍ പ്രേരിപ്പിച്ചതെന്നാണ്‌ സൂചന. പഞ്ചബ്‌ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ വലിയ വിജയമാണ്‌ സ്വന്തമാക്കിയത്‌. മൂന്ന്‌ മാസത്തോളമായി ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം മുന്നില്‍ നിന്ന്‌ നയിക്കുന്നത്‌ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ്‌.

ദില്ലി നിയമസഭാ മന്ദിരത്തില്‍വെച്ചാകും അരവിന്ദ്‌ കെജ്രിവാള്‍ കര്‍ഷക നേതാക്കളെ കാണുകയെന്ന്‌ എന്‍ഡിടിവി റിപ്പോര്‍ട്‌ ചെയ്‌തു. കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ ദില്ലി അതിര്‍ത്തികളില്‍ സമരം ആരംഭിച്ചതുമുതല്‍ ദില്ലി സര്‍ക്കാരും ആംആദമി പാര്‍ട്ടിയും വലിയ പിന്തുണയാണ്‌ കര്‍ഷക സമരത്തിന്‌ നല്‍കിവരുന്നത്‌. നേരത്തെ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്‌ കര്‍ഷക സമരം കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച്ചസംഭവിച്ചുവെന്ന്‌ അരവിന്ദ്‌ കെജ്രിവാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പഞ്ചാബില്‍ തിരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ്‌ വലിയ വിജയം സ്വന്തമാക്കുകയും ചെയ്‌തു.

aravind kejrival

കര്‍ഷകസമരം ആരംഭിച്ച്‌ കഴിഞ്ഞ മൂന്ന്‌ മാസത്തിനിടെ നിരവധി തവണ പൂര്‍ണപിന്തുണ പ്രഖ്യാപിച്ച്‌ കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ അരവിന്ദ്‌ കെജ്രിവാള്‍ എത്തിയിരുന്നു. ദില്ലിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ ജലമുള്‍പ്പെടെ ദില്ലി സര്‍ക്കാര്‍ എത്തിച്ചു നല്‍കിയിരുന്നു.എന്നാല്‍ സമരം ചയ്യുന്ന കര്‍ഷകര്‍ക്ക്‌ സഹായം ചെയ്യുന്ന ദില്ലി സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച്‌ ദില്ലി പോലീസ്‌ രംഗത്തെത്തിയിരുന്നു.

English summary
farmers protest; Delhi CM Aravind kejriwal will meet farmers leaders tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X