കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടും കല്‍പ്പിച്ച അരവിന്ദ് കേജ്രിവാളും; കര്‍ഷകര്‍ക്ക് എല്ലാ പിന്തുണയും, ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പസാക്കിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. കര്‍ഷകര്‍ രണ്ടാം ഘട്ട ദില്ലി മാര്‍ച്ച് നടത്തുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കാനാണ് പദ്ധതി. പഞ്ചാബിലേയും ഉത്തര്‍ പ്രദേശിലേയും ഹരിയാനയിലേയും കര്‍ഷകര്‍ക്കൊപ്പം ചേരാന്‍ രാജസ്ഥാനില്‍ നിന്നും നൂറ് കണക്കിന് കര്‍ഷകര്‍ ദില്ലിയിലേക്ക് എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ പ്രക്ഷോഭത്തിന് പിന്തുണയുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ രംഗത്തെത്തിയിരിക്കുകയാണ്. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരോടൊപ്പം ഒരു ദിവസം ഉപവാസം അനുഷ്ഠിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കേജ്രിവാള്‍.

delhi

കാര്‍ഷികയ നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പിന്തുണച്ച് ഒരു ദിവസത്തെ താന്‍ ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കുകയാണ്. ആം ആദ്മി പ്രവര്‍ത്തകരോടും പിന്തുണയ്ക്കുന്നവരോടും ഉപവാസത്തില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്യുകയാണ്. കര്‍ഷകര്‍ മുമ്പോട്ടുവയ്ക്കുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും കേജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

ആയിരക്കണക്കിന് ജനങ്ങളാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. അവര്‍ക്ക് പിന്തുണ നല്‍കി ഒരു ദിവസത്തെ ഉപവാസം അനുഷ്ഠിക്കാന്‍ എല്ലാവരുോടും അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്രം പാസാക്കിയ പുതിയ നിയമം രാജ്യത്തിന് തന്നെ ആപത്താണെന്നും കേജ്രിവാള്‍ വ്യക്തമാക്കി. അതേസമയം, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കര്‍ഷകരുമായി ചര്‍ച്ചകള്‍ നടത്തി ഭേദഗതിക്ക് തയാറാണ്. ഈ ബില്ല ചര്‍ച്ച ചെയ്യാനായി മാത്രം പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം പരിഗണനയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മലയാളം ടിവി ചാനലായ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധങ്ങളെ തുടര്‍ന്ന് നിയമം പിന്‍വലിച്ചാല്‍ മറ്റ് നിയമങ്ങള്‍ പിന്‍വലിക്കണെമെന്ന് ആവശ്യവുമായി വേറെയും ആളുകള്‍ വരാം. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കേന്ദ്രം പാസാക്കിയ നിയമം നടപ്പാക്കാതിരിക്കാന്‍ ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കഴിയില്ല. ഇത്തരം പ്രസ്താവനകളെല്ലാം കയ്യടിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തീവ്ര ഇടതുപക്ഷവും ഖലിസ്ഥാനികളും സമരത്തില്‍നിന്ന് നേട്ടമുണ്ടാക്കുന്നുവെന്നും പ്രകാശ് ജാവദേക്കര്‍ ആരോപിച്ചു.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍; പ്രക്ഷോഭം ശക്തമാക്കി കര്‍ഷകര്‍കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് പ്രകാശ് ജാവദേക്കര്‍; പ്രക്ഷോഭം ശക്തമാക്കി കര്‍ഷകര്‍

 സമരങ്ങള്‍ ഡല്‍ഹി കീഴടക്കിയ വര്‍ഷം; 2020ല്‍ ആളിക്കത്തി എരിഞ്ഞുകത്തുന്ന പൗരത്വ പ്രക്ഷോഭം സമരങ്ങള്‍ ഡല്‍ഹി കീഴടക്കിയ വര്‍ഷം; 2020ല്‍ ആളിക്കത്തി എരിഞ്ഞുകത്തുന്ന പൗരത്വ പ്രക്ഷോഭം

Recommended Video

cmsvideo
Cow and Cattle will be part of farmers protest | Oneindia Malayalam

 ഇന്ത്യയൊരുങ്ങുന്നത് 60 കോടി കോവിഡ് വാക്സിൻ ഡോസുകൾ നൽകാൻ, ഓരോ സെഷനിലും 100 പേർ: നിർണ്ണായക നീക്കത്തിന് രാജ്യം! ഇന്ത്യയൊരുങ്ങുന്നത് 60 കോടി കോവിഡ് വാക്സിൻ ഡോസുകൾ നൽകാൻ, ഓരോ സെഷനിലും 100 പേർ: നിർണ്ണായക നീക്കത്തിന് രാജ്യം!

English summary
Farmers Protest: Delhi CM Arvind Kejriwal to fast for one day in solidarity with farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X