കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: രാഹുലിന്റെ പ്രകടനത്തിന് അനുമതി നിഷേധിച്ച് ദില്ലി പൊലീസ്; മാര്‍ച്ചില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. പിന്നാലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം പൊലീസ് 144 പ്രഖ്യാപിച്ചിട്ടാണുള്ളത്. മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൈമാറും.

rahul

ഇന്ന രാവിലെ 10.30 ആണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധ മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് രണ്ട് ബസുകളിലായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിജയ് ചൗക്കിലെത്തി അവിടെ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച വര്‍ഷം, 2020ല്‍ പാസാക്കിയ നിര്‍ണായക ബില്ലുകള്‍ ഇവയാണ്!!പാര്‍ലമെന്റില്‍ ചരിത്രം സൃഷ്ടിച്ച വര്‍ഷം, 2020ല്‍ പാസാക്കിയ നിര്‍ണായക ബില്ലുകള്‍ ഇവയാണ്!!

അതേസമയം, ദില്ലി പൊലീസ് അനുമതി നിഷേധിച്ചതിന് പിന്നാലെ മാര്‍ച്ചില്‍ നിന്ന് കോണ്‍ഗ്രസ് പിന്മാറി. മൂന്ന് നേതാക്കള്‍ രാഷ്ട്രപതിയെ കാണുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി, ഗുലാം നബി ആസാദ് എന്നീ നേതാക്കളാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുക. ഇവര്‍ നേരില്‍ കണ്ട് നിവേദനം സമര്‍പ്പിക്കുമെന്നാണ് സൂചന.

കര്‍ഷകദിനത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരുംകര്‍ഷകദിനത്തില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷകരും

കര്‍ഷക സമരത്തില്‍ രാഷ്ട്രപതി ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രണ്ട് കോടി കര്‍ഷകരുടെ ഒപ്പുശേഖരണമാണ് നടത്തിയിരിക്കുന്നത്. ഇതാണ് നിവേദനമയി സമര്‍പ്പിക്കുക. ആയിരക്കണക്കിന് കര്‍ഷകര്‍ ദില്ലി അതിര്‍ത്തിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കവെയാണ് കോണ്‍ഗ്രസ് രാഷ്ട്രപതിയുടെ ഇടപെടല്‍ തേടുന്നത്.

രാഷ്ട്രപതി ഇടപെടണം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇന്ന്, പ്രതിപക്ഷ നേതാക്കളും കൂടെരാഷ്ട്രപതി ഇടപെടണം; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ഇന്ന്, പ്രതിപക്ഷ നേതാക്കളും കൂടെ

കർഷക സമരം ഒരു മാസത്തിലേക്ക്, ക്രിസ്തുമസ് ദിനത്തിൽ കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രികർഷക സമരം ഒരു മാസത്തിലേക്ക്, ക്രിസ്തുമസ് ദിനത്തിൽ കർഷകരുമായി സംവദിക്കാൻ പ്രധാനമന്ത്രി

പ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കുംപ്രക്ഷോഭം തണുപ്പിക്കാന്‍ മോദി നേരിട്ടിറങ്ങുന്നു: ഡിസംബര്‍ 25 ന് 9 കോടി കര്‍ഷകരുമായി സംവദിക്കും

 ഗുപ്കർ സഖ്യത്തിന് വിശ്വാസ്യത നഷ്ടമായി: നേട്ടമുണ്ടാക്കിയത് ബിജെപിയും സ്വതന്ത്രരുമെന്ന് ബിജെപി നേതാക്കൾ!! ഗുപ്കർ സഖ്യത്തിന് വിശ്വാസ്യത നഷ്ടമായി: നേട്ടമുണ്ടാക്കിയത് ബിജെപിയും സ്വതന്ത്രരുമെന്ന് ബിജെപി നേതാക്കൾ!!

Recommended Video

cmsvideo
കര്‍ഷകര്‍ക്ക് പിന്തുണ,പ്രിയങ്ക ഗാന്ധി അറസ്റ്റില്‍

English summary
Farmers Protest: Delhi Police denied permission for Rahul Gandhi's Rashtrapati Bhavan march
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X