കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമരം ശക്തിപ്പെടുത്താന്‍ കര്‍ഷക സംഘടനകള്‍; തിരഞ്ഞെടുപ്പ്‌ നടക്കുന്ന സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും

Google Oneindia Malayalam News

ന്യൂഡല്‍ഹി;കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സമരം ശക്തിപ്പെടുത്താന്‍ കര്‍ഷക കൂട്ടായ്‌മ തീരുമാനിച്ചു. മാര്‍ച്ച്‌ 12 ന്‌ ശേഷം തിരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സംസ്ഥാനങ്ങളിലും കര്‍ഷക സംഘടന നേതാക്കള്‍ സന്ദര്‍ശനം നടത്തും. ബിജെപിക്കെതിരെ കര്‍ഷക കൂട്ടായ്‌മകളും പൊതു പരിപാടികളും സംഘടിപ്പിക്കും.നിലവില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ കര്‍ഷക സംഘടനകള്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു വരുന്നുണ്ട്‌. രാജസ്ഥാനില്‍ കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍ക്ക്‌ കോണ്‍്‌ഗ്രസ്‌ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി അതിര്‍ത്തികളില്‍ തുടരുന്ന കര്‍ഷക സമരം 100ാം ദിവസത്തിലേക്ക്‌ അടുക്കുകയാണ്‌. സമരത്തിന്റെ നൂറാം ദിവസമായ ശനിയാഴ്‌ച്ച ദില്ലി തിര്‍ത്തികളിലും കുണ്ട്‌ലി മനേസര്‍ എക്‌സ്‌പ്രസ്‌ വേയിലും രിവിലെ 11മുതല്‍ അഞ്ച്‌ മണിക്കൂര്‍ വാഹനങ്ങള്‍ തടയും. ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതും തടയും.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

farmers protest

വീടുകളിലും ഓഫീസുകളിലും കറുത്ത പതാക നാട്ടാനും സംയുക്ത കിസാന്‍ മോര്‍ച്ച നിര്‍ദേശം നല്‍കി. വനിത കര്‍ഷക ദിനമായി ആചരിക്കുന്ന മാര്‍ച്ച്‌ 8ന്‌ സമര കേന്ദ്രങ്ങളിലെ നിന്ത്രണം സ്‌ത്രീകളെ ഏല്‍പ്പിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ പിന്തുണ പ്രഖ്യാപിക്കാതെ ബിജെപിക്കെതിരെ പ്രചരണം നടത്തും. 15ന്‌ ട്രേഡ്‌ യൂണിയനുകള്‍ക്കൊപ്പം സ്വകാര്യവത്‌കരണ വിരുദ്ധ ദിനം ആചരിക്കുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.

മൂന്ന്‌ മാസത്തിലധികമായി ആയിരക്കണക്കിന്‌ കര്‍ഷകരാണ്‌ ദില്ലി അതിര്‍ത്തികളില്‍ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാണമെന്നാവശ്യപ്പെട്ട്‌ സമരം ചെയ്യുന്നത്‌. പഞ്ചാബ്‌, ഉത്തര്‍പ്രദേശ്‌ , ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകരാണ്‌ കൂടുതലും സമരത്തില്‍ പങ്കെടുക്കുന്നത്‌. പുതിയ കാര്‍ഷിക ബില്ലുകള്‍ താങ്ങുവില ഇല്ലാതാക്കും, കാര്‍ഷിക മേഖല സ്വകാര്യ കുത്തകകള്‍ സ്വന്തമാക്കും എന്നിങ്ങനെയാണ്‌ കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണങ്ങള്‍. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമരത്തോട്‌ കാണിക്കുന്ന സമീപനത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ നിന്ന്‌ തന്നെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും തീരുമാനമായില്ല. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലാണ്‌ കര്‍ഷകര്‍. ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകകുടെ ട്രാക്ട്രര്‍ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന്‌ ശേഷം കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ ഇതുവരെയും തയാറായിട്ടില്ല. ദില്ലി പോലീസിനെ ഉപയോഗിച്ച്‌ കര്‍ഷക സമരം അടിച്ചമര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പല തവണ ശ്രമിച്ചെങ്കിലും കര്‍ഷകര്‍ സമരവുമായി മുന്നോട്ട്‌ പോകുകയായിരുന്നു.

അഞ്ച്‌ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ നടക്കുന്ന സാഹചര്യത്തില്‍ ബിജെപിക്ക്‌ നേല്‍ രാഷ്ട്രീയമായ സമ്മര്‍ദമുണ്ടാക്കാനാണ്‌ കര്‍ഷസമര നേതാക്കള്‍ ആലോചിക്കുന്നത്‌. പശ്ചിമബംഗാളിലടക്കം കര്‍ഷക സമരം വലിയ തിരിച്ചടിയാകുമോയെന്ന്‌ ബിജെപി ആശങ്കപ്പെടുന്നുണ്ട്‌. പശ്ചിമ ബംഗാളിലേക്ക്‌ മാര്‍ച്ച്‌ സംഘടിപ്പിക്കുമെന്ന്‌ നേരത്തെ കര്‍ഷ യുണിയന്‍ നേതാവ്‌ രാകേഷ്‌ തികായത്ത്‌ കേന്ദ്ര സര്‍ക്കാരിന്‌ മംുന്നറിയിപ്പ്‌ നല്‍കിയിരുന്നു.

Recommended Video

cmsvideo
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

English summary
farmers protest; farmer leaders will visit 5 states that election being held and talk against bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X