കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രതിഷേധം: കുണ്ട്ലി-മനേസർ-പാൽവാൾ ദേശീയപാത കര്‍ഷകര്‍ ഉപരോധിക്കുന്നു

Google Oneindia Malayalam News

ദില്ലി: കര്‍ഷക പ്രതിഷേധത്തിന്‍റെ ഭാഗമായി ഹരിയാനയിലെ കുണ്ട്ലി-മനേസർ-പാൽവാൾ (കെഎംപി) ദേശീയപാത 24 മണിക്കൂർ ഉപരോധിക്കുന്നു. സംയുക്ത കര്‍ഷക സംഘടനയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉപരോധം. ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ആരംഭിച്ച ഉപരോധം ഞായറാഴ്ച രാവിലെ വരെ നീണ്ട് നില്‍ക്കും. കര്‍ഷക സമരത്തെ വിലകുറിച്ച് കാണുന്ന സര്‍ക്കാറിനുള്ള മുന്നറിയിപ്പാണ് ഉപരോധം. വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

ഈ മാസം കർഷക യൂണിയൻ മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് 24 മണിക്കൂർ ദേശീയപാത ഉപരോധം. ഏപ്രിൽ 13 ന് ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന പരിപാടിയും അംബേദ്കർ ജയന്തി ദിനമായ ഏപ്രിൽ 14 ന് 'ഭരണഘടനാ ദിനം സംരക്ഷിക്കല്‍' ദിനാചാരണം കര്‍ഷകരുടെ ഈ മാസത്തെ പ്രക്ഷോഭ പരിപാടികളുടെ ഭാഗമാണ്.

farmers-protest4-

ലോക്ക്ഡൗണില്‍ മഹാരാഷ്ട്ര, ചിത്രങ്ങള്‍

Recommended Video

cmsvideo
പിണറായി സര്‍ക്കാരിന് തുടര്‍ഭരണമെന്ന് സംസ്ഥാന ഇന്റലിജന്‍സ് | Oneindia Malayalam

അടിയന്തര യാത്രക്കാരെ തടസ്സപ്പെടുത്താതെ ദേശീയപാതയിലെ എല്ലാ പ്രവേശന, എക്സിറ്റ് പോയിന്റുകളും അടച്ചിടുമെന്നാണ് യൂണിയൻ നേതാക്കള്‍ വ്യക്തമാക്കിയത്. ഉപരോധത്തിന്‍റെ ഭാഗമായി ഹൈവെ വഴിയുള്ള ട്രാഫ് പൊലീസ് തിരിച്ച് വിട്ടിരുന്നു. ഉപരോധം കണക്കിലെടുത്ത് സോണിപത്, ജജ്ജർ, പാനിപ്പറ്റ്, റോഹ്തക്, പൽവാൾ, ഫരീദാബാദ്, ഗുരുഗ്രാം, നുഹ് എന്നീ ജില്ലകളിലും ഗതാഗതം വഴിതിരിച്ച് വിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?ആ തീരുമാനം സിപിഎമ്മിന്റെ അടിവേരിളക്കുമോ? നിര്‍ണായക തിരഞ്ഞെടുപ്പിലെ കാര്‍ക്കശ്യം... 28 ല്‍ എത്ര?

പ്രിയ നായിക ശ്രദ്ധ കപൂർ, ബീച്ച് ചിത്രങ്ങൾ കാണാം

English summary
Farmers protest: Farmers block Kundli-Manesar-Palwal National Highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X