Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷക സമരം: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ അമൃത്സറില്‍ പ്രക്ഷോഭം സംഘടിപ്പിച്ച് കര്‍ഷകര്‍

അമൃത്സര്‍: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച അമൃത്സറിലെ ജന്ദ്യാല ഗുരു ദാന മണ്ഡിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ 102ാം വാര്‍ഷികത്തോടനുബന്ധിച്ച് അന്ന് മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ അവര്‍ ഒരു മിനിറ്റ് മൗന പ്രാര്‍ത്ഥനയും ആചരിച്ചു.

farmer

കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ പ്രതിഷേധക്കാര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കി. ജാലിയന്‍ വാല ബാഗ് കൂട്ടക്കൊലയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഐക്യപ്പെടണമെന്ന് ഹിന്ദു, സിഖ്, മുസ്ലീം, ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള എല്ലാവരോടും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് കിസാന്‍ മജ്ദൂര്‍ സംഘത്തിലെ അംഗമായ സര്‍വം പാണ്ഡര്‍ പറഞ്ഞു.

സിങ്കു, തിക്രി, ഖാസിപൂര്‍ അതിര്‍ത്തികളില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുകയാണ്. ഈ 'കറുത്ത നിയമങ്ങള്‍' റദ്ദാക്കാത്തതുവരെ അവര്‍ പ്രക്ഷോഭം തുടരും. ഏപ്രില്‍ 20 ന് ഗുരുദാസ്പൂരില്‍ നിന്ന് ആയിരക്കണക്കിന് ട്രാക്ടറുകള്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ദില്ലി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം മാസങ്ങള്‍ പിന്നിടുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പ്രക്ഷോഭ പരിപാടികള്‍ അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനുള്ള നടപടികളിലേക്ക് കര്‍ഷകര്‍ കടന്നേക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+