കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷക സമരം: സർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്ക് തയ്യാർ, ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകർ

കൊറോണ വൈറസ് ഭീഷണി വർദ്ധിക്കുന്നതിനിടയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച പുനരാരംഭിക്കാൻ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ആവശ്യപ്പെട്ടിരുന്നു

Google Oneindia Malayalam News

ന്യൂഡൽഹി: സർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് വിവാദ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി അതിർത്തികളിൽ സമരം തുടരുന്ന കർഷകർ. എന്നാൽ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്നും കർഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. ആവശ്യങ്ങളിൽ നിന്ന് കർഷകരും നിലപാടിൽ നിന്ന് സർക്കാരും പിന്മാറാൻ തയാറാകതിരുന്നതിനൽ നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ജനുവരി 22നാണ് അവസാനം ചർച്ച നടന്നത്.

Farmers Protest

"ജനുവരി 22 ന് അവസാനിച്ച അതേ സ്ഥാനത്ത് നിന്ന് സർക്കാരുമായുള്ള ചർച്ച പുനരാരംഭിക്കും. ആവശ്യങ്ങളും ഒന്നുതന്നെയാണ് - മൂന്ന് കാർഷിക കരി നിയമങ്ങളും റദ്ദാക്കണം, താങ്ങുവില ഉറപ്പാക്കുന്നതിന് ഒരു പുതിയ നിയമം കൊണ്ടുവരണം," ഭാരതിയ കിസാൻ യൂണിയൻ നേതാവ് ധർമേന്ദ്ര മാലിക് പറഞ്ഞു.

കൊറോണ വൈറസ് ഭീഷണി വർദ്ധിക്കുന്നതിനിടയിൽ പ്രതിഷേധിക്കുന്ന കർഷകരുമായി ചർച്ച പുനരാരംഭിക്കാൻ ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് കേസുകളുടെ വർദ്ധനവ് രാജ്യത്തുടനീളം കാണുന്നുണ്ടെന്നും ഹരിയാനയിലും സ്ഥിതി മോശമാവുകയാണെന്നും പറഞ്ഞു.

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

അതേസമയം കോവിഡ് രണ്ടാം വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ഷകസമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ഷകര്‍ തയാറാവണം. സംഘടനകളുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി കര്‍ഷകര്‍ കെഎംപി റോഡ് ഉപരോധിച്ചു. പാര്‍‍ലമെന്‍റിലേക്ക് ആഹ്വാനം ചെയ്തിട്ടുള്ള കാല്‍നട ജാഥയ്ക്കുള്ള തീയതി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അടുത്ത യോഗത്തില്‍ തീരുമാനിക്കും.

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
80 കോടിയെ..ചില്ലറക്കാരനല്ല ഈ കര്‍ഷസമര നേതാവ്‌ രകേഷ്‌ ടികായത്ത് | Oneindia Malayalam

English summary
Farmers protest: farmers ready to talk if government invites, no change in demands says Rakesh Tikait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X