കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭത്തിന്‌ പുതിയ ഘട്ടം തുറന്ന്‌ കര്‍ഷകര്‍; ഇന്ന്‌ നിരാഹാരം; രാജ്യ വ്യാപക പ്രതിഷേധം

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക ബില്ലിനെതിരെ മൂന്നാഴ്‌ച്ചയായി സമരം ചെയ്യുന്ന കര്‍ഷകര്‍ സമര മാര്‍ഗങ്ങള്‍ കടുപ്പിച്ച്‌ മുന്നോട്ട്‌ നീങ്ങുകയാണ്‌.പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന്‌ നിരാഹാരമിരിക്കും. സമര രംഗത്തുള്ള എല്ലാ കര്‍ഷക സംഘടനകളുടേയും നേതാക്കളാണ്‌ നിരാഹാരമിരിക്കുന്നത്‌. രാവിലെ 8മണിമുതല്‍ വൈകിട്ട്‌ 5 മണിവരെ 9 മണിക്കൂര്‍ ആണ്‌ നിരാഹാരമിരിക്കുന്നത്‌.

Recommended Video

cmsvideo
മോദിയുടെയും കൂട്ടരുടെയും അടിവേര് മാന്തിയിട്ടേ ഡൽഹി വിട്ടുപോകൂ..കലിപ്പിൽ കർഷകർ | Oneindia Malayalam

സമരത്തിന്‌ ഡല്‍ഹിയില്‍ എത്തുന്ന കര്‍ഷകരെ പൊലീസ്‌ തടയുകയാണെന്നാണ്‌ കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നത്‌. ഇന്നലെ രാജസ്ഥാനില്‍ നിന്ന്‌ ഡല്‍ഹിയിലേക്ക്‌ പുറപ്പെട്ട സമരക്കാരെ ഹരിയാന-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ തന്നെ തടഞ്ഞെ്‌ വെച്ചത്‌ ഇതിന്‌ തെളിവാണെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

protest

സമരം പൊളിക്കാന്‍ ചില സംഘടനകളെ കൂട്ടുപിടിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ഗൂഢ തന്ത്രങ്ങള്‍ നടപ്പാക്കുകയാണെന്ന്‌ കര്‍ഷക സംഘടന നേതാവ്‌ ഗുര്‍ണാം സിങ്‌ ആരോപിച്ചു. ഇത്തരം സംഘടനകള്‍ സമരമുന്നണിയുടെ ഭാഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കര്‍ഷക സംഘടനകള്‍ നിലാപാട്‌ കടുപ്പിച്ചതോടെ കര്‍ശന സുരക്ഷാ ഒരുക്കനാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. സംസ്ഥാന പൊലീസിനെ കൂടാതെ അര്‍ധ സൈനിക വിഭാഗങ്ങളേയും ദ്രുത കര്‍മ്മ സേനയും അതിര്‍ത്തി പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്‌. പല സ്ഥലത്തും കോണ്‍ക്രീറ്റ്‌ ബാരിക്കേഡുകള്‍ നിരത്തുകയും ചെയ്‌തു. കര്‍ഷകര്‍ കൂട്ടമായി ഡല്‍ഹി അതിര്‍ത്തിയിലേക്ക്‌ എത്തുന്നത്‌ തടയാനുള്ള നടപടികളാണ്‌ പൊലീസ്‌ സ്വീകരിക്കുന്നത്‌.

കര്‍ഷകപ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി എല്ലാ ജില്ലകളിലും കര്‍ഷകരുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
അതേ സമയം കര്‍ഷകര്‍ക്ക്‌ പിന്തുണ പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദമി പാര്‍ട്ടി നേതാവുമായ അരവിന്ദ്‌ കജ്രിവാള്‍ ഇന്ന്‌ നിരാഹാരം അനുഷ്ടിക്കും. കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പൊതുജനങ്ങളും നിരാഹാരം അനുഷ്‌ഠിക്കണമെന്ന്‌ അരവിന്ദ്‌ കജ്രിവാള്‍ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ അരവിന്ദ്‌ കജ്രിവാളിനെ വിമര്‍ശിച്ച്‌ മുതിര്‍ന്ന്‌ ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ പ്രകാശ്‌ ജവദേക്കര്‍ രംഗത്തെത്തി. കര്‍ഷകരുമായി ചേര്‍ന്ന്‌ അരവന്ദ്‌ കജ്രിവാള്‍ കപടനാടകം കളിക്കുകയാണെന്ന്‌ പ്രകാശ്‌ ജവദേക്കര്‍ ആരോപിച്ചു.

സര്‍ക്കാരുമായി പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ്‌ കര്‍ഷകരുള്ളത്‌. കര്‍ഷകര്‍ നിലപാട്‌ കടുപ്പിച്ചതോടെ മറ്റ്‌ മാര്‍ഗങ്ങളിലൂടെ കര്‍ഷക പ്രക്ഷോഭം നേരിടാനാണ്‌ ബിജെപിയുടെ തീരുമാനം. ആറാം വട്ട ചര്‍ച്ചക്കുള്ള തിയതി ഉടന്‍ തീരുമാനിക്കുമെന്ന്‌ കേന്ദ്ര മന്ത്രി കൈലാഷ്‌ ചൗധരി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍, കര്‍ഷക നേതാക്കളെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും കൈലാഷ്‌ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലിരുന്നും ജയിക്കാം 262 ദശലക്ഷം ഡോളർ; അറിയേണ്ടതെല്ലാം

English summary
farmers protest; farmers strengthening protest strategy; today hunger strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X