കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി വഴിതടയും; കനത്ത സുരക്ഷ ഏര്‍പ്പെടുത്താന്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശം
ദില്ലി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ മൂന്ന് മണിക്കൂര്‍ ഉപരോധിക്കും. സമരം നടക്കുന്ന ദില്ലിയില്‍ ഇപ്പോള്‍ തന്നെ സ്തംഭനാവസ്ഥയുള്ളതിനാല്‍ റോഡ് ഉപരോധം ഉണ്ടാവില്ല. കര്‍ഷകരുടെ ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമേഖലകളില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരം. അതേസമയം, ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും കരിമ്പ് കര്‍ഷകര്‍ വിളവെടുക്കുന്നതിനാല്‍ വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ രാകേഷ് ടിക്കായത്ത് അറിയിച്ചു. റിപ്പബ്ലിക്ക് ദിനത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടത്തിയതായി ദില്ലി പൊലീസ് വക്താവ് ചിന്മയ് ബിസ്വാള്‍ അറിയിച്ചു.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
റോഡ് ഉപരോധവുമായി ബന്ധപ്പെട്ട മാര്‍ഗരേഖ സംയുക്ത കിസാന്‍ മോര്‍ച്ച പുറത്തിറക്കി. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണിവരെ ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കുക. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടത്തിവിടുക. പൊലീസുകാരോട്, പൊതുജനങ്ങളോടോ, സര്‍ക്കാര്‍ പ്രതിനിധികളോടോ ഓതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാതിരിക്കാനും പ്രത്യേക നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications