കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാംവട്ട ചർച്ചയും പരാജയം: കാർഷിക നിയമം പിൻവലിക്കാതെ പിന്നോട്ടില്ലെന്ന് കർഷകർ, ഒമ്പതിനും വീണ്ടും ചർച്ച

Google Oneindia Malayalam News

ദില്ലി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷക സംഘടനകളുമായി കേന്ദ്രസർക്കാർ ഒടുവിൽ നടത്തിയ ചർച്ച പരാജയം. ഇതോടെ പ്രശ്നപരിഹാരത്തിനായി ഡിസംബർ ഒമ്പതിന് വീണ്ടും ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയതായി എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്. അഞ്ചാംവട്ട ചർച്ചയും പരാജയമായതോടെ തങ്ങളുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കാൻ വൈകിയാൽ ചർച്ച ബഹിഷ്കരിക്കുമെന്നും കർഷകർ ഇതിനിടെ ഭീഷണി മുഴക്കിയിരുന്നു.

കേരളത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്‌; കോണ്‍ഗ്രസിനെയും ബിജെപിയെയും കണക്കിന്‌ കൊട്ടി പിണറായി വിജയന്‍കേരളത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്‌; കോണ്‍ഗ്രസിനെയും ബിജെപിയെയും കണക്കിന്‌ കൊട്ടി പിണറായി വിജയന്‍

തലസ്ഥാനത്ത് സമരം ചെയ്യുന്ന കുട്ടികളെയും മുതിർന്നവരെയും സ്വന്തം വീടുകളിലേക്ക് തിരിച്ചയയ്ക്കണമെന്ന ആവശ്യമാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് തോമർ മുന്നോട്ടുവെച്ചത്. എന്നാൽ പുതിയ കർഷക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിൽ കർഷകർ ഉറച്ചുനിൽക്കുകയായിരുന്നു. പുതിയ കാർഷിക നിയമങ്ങൾ കൊണ്ട് കർഷകർക്കല്ല കേന്ദ്രസർക്കാരിനാണ് ആനുകൂല്യമെന്നും കർഷകർ വാദിക്കുന്നുണ്ട്.

farmersprotest-160

എന്നാൽ തുടർ ചർച്ചകൾക്കായി വിശദമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും കർഷ സംഘനടകളോട് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ നിയമങ്ങൾ പിൻവലിക്കുന്നതിൽ കുറഞ്ഞ ഒരു കാര്യത്തിലും കർഷകർ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് കർഷക നേതാവ് ബുത സിംഗ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇതിനിടെ തലസ്ഥാനത്ത് പ്രതിഷേധിക്കുന്ന കർഷകർക്ക് ചൂടുള്ള വസ്ത്രങ്ങൾ വിതരണം ചെയ്യുന്നതിനായി നടനും ഗായകനുമായ ദിൽജിത് ദോസാഞ്ച് ഒരു കോടി രൂപ കൈമാറിയിട്ടുണ്ട്.

അതേ സമയം ചർച്ചക്കിടെ മൌനവൃതം ആചരിച്ച കർഷക സംഘടനാ നേതാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയാണ് തങ്ങളുടെ നിലപാടുകൾ സർക്കാരിനെ അറിയിച്ചത്. ദില്ലി വിജ്ഞാൻ ഭവനിൽ നടന്ന സർക്കാരുമായുള്ള അഞ്ചാംവട്ട ചർച്ചയിലാണ് മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് യെസ് എന്നും നോ എന്നും എഴുതിയ പ്ലക്കാർഡുകൾ കർഷക നേതാക്കൾ ഉയർത്തിക്കാണിച്ചത്. അഞ്ചാംതവണ നടന്ന ചർച്ചയും പരാജയമായതോടെ കർഷക നിയമങ്ങളിൽ രണ്ട് ഭേദഗതികൾ വരുത്താമെന്നും അത് സംബന്ധിച്ച് രേഖാമൂലം ഉറപ്പുനൽകാമെന്നും കേന്ദ്രസർക്കാർ ഇന്നത്തെ ചർച്ചയ്ക്കിടെ വ്യക്തമാക്കിയിരുന്നു.

യുറേനിയം കോര്‍പ്പറേഷന്‍ ഡിസംബര്‍ ആറിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയ്യതി പിന്നീട്യുറേനിയം കോര്‍പ്പറേഷന്‍ ഡിസംബര്‍ ആറിന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു, പുതുക്കിയ തീയ്യതി പിന്നീട്

ഗള്‍ഫ് ജോലി: യുഎഇയിലും കുര്‍ദിസ്ഥാനിലും ഒട്ടേറെ ഒഴിവുകളുമായി ക്രസന്റ് പെട്രോളിയംഗള്‍ഫ് ജോലി: യുഎഇയിലും കുര്‍ദിസ്ഥാനിലും ഒട്ടേറെ ഒഴിവുകളുമായി ക്രസന്റ് പെട്രോളിയം

കേരളത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്‌; കോണ്‍ഗ്രസിനെയും ബിജെപിയെയും കണക്കിന്‌ കൊട്ടി പിണറായി വിജയന്‍കേരളത്തെ തകര്‍ക്കാന്‍ അവിശുദ്ധ കൂട്ടുകെട്ട്‌; കോണ്‍ഗ്രസിനെയും ബിജെപിയെയും കണക്കിന്‌ കൊട്ടി പിണറായി വിജയന്‍

English summary
Farmers protest: Fourth round disscussion dispersed without solution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X