കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർഷകമാർച്ചിന് പിന്തുണയേറുന്നു... ടോയ്ലെറ്റ് ഒരുക്കി ദില്ലി സർക്കാർ, ഭക്ഷണവുമായി വിദ്യാർത്ഥികൾ...

  • By Desk
Google Oneindia Malayalam News

ദില്ലി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 208 കർഷക സംഘടനകളുടെ കൂട്ടായ്മയിൽ നടക്കുന്ന കർഷക മാർച്ചിന് പിന്തുണയുമായി വിദ്യാർത്ഥികളും ദില്ലി സർക്കാരും. താങ്ങുവില ഉയര്‍ത്തുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വായ്പകള്‍ എഴുതിതളളുക എന്നീ ആവശ്യങ്ങള്‍ക്ക് പുറമെ പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ലക്ഷങ്ങൾ പങ്കെടുക്കുന്ന കർഷക മാർച്ച് സംഘടിപ്പിക്കുന്നത്.

<strong>സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 'കിത്താബ്' പൊതുവേദിയിൽ അവതരിപ്പിക്കും- സംവിധായകൻ</strong>സാംസ്കാരിക, രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആവശ്യപ്പെട്ടാൽ 'കിത്താബ്' പൊതുവേദിയിൽ അവതരിപ്പിക്കും- സംവിധായകൻ

അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കര്‍ഷക പ്രതിഷേധം സംഘടിപ്പിച്ചത്. മോദി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടു ദിവസത്തെ കര്‍ഷക റാലി. ഇതിന് മുന്നോടിയായി ആയിരകണക്കിന് കര്‍ഷകരും തൊഴിലാളികളും പദയാത്രയായി കഴിഞ്ഞ ദിവസം രാംലീല മൈതാനിയിൽ എത്തിയിരുന്നു.

വിദ്യാർത്ഥി ക്യാംപെയിൻ

വിദ്യാർത്ഥി ക്യാംപെയിൻ

ഒരു മാസം മുമ്പ് തന്നെ വിദ്യാർത്ഥികൾ കർഷക മാർച്ചിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് ഓൺലൈൻ ക്യാംപെയിനുകൾ ആരംഭിച്ചിരുന്നു. പ്രശസ്ത മാധ്യമപ്രവർത്തകൻ പി സായിനാഥും മാർച്ചിന് അഭിവാദ്യമർപ്പിച്ച് രംഗത്തെത്തിയിരുന്നു.

പി സായിനാഥും കർഷക റാലിയിൽ

പി സായിനാഥും കർഷക റാലിയിൽ

രാജ്യത്ത് ഒരുവശത്ത് കോടീശ്വരന്‍മാര്‍ കൂടി വരുമ്പോള്‍ മറുവശത്ത് സാധാരണക്കാരുടെ വരുമാനം കുറയുകയും കര്‍ഷകരടക്കമുള്ളവര്‍ ന്യായമായ പ്രതിഫലം ലഭിക്കാതെ ആത്മഹത്യയിലേക്ക് നീങ്ങുകയും ചെയ്യുന്ന അവസ്ഥയിലാണ്. രാജ്യത്തെ സമ്പത്തിന്റെ നല്ലൊരു പങ്കും ഏതാനും കോടീശ്വരന്‍മാരുടെ കൈകളിലാണെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ പി സായിനാഥ് വ്യക്തമാക്കിയിരുന്നു. സായിനാഥും കർഷക റാലിയിൽ പങ്കെടുത്തിരുന്നു.

മൊബൈൽ ടോയ്ലെറ്റ്

മൊബൈൽ ടോയ്ലെറ്റ്

മാർച്ചിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്താണ് റാലിയിൽ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത്. പർലമെന്റ് സ്ട്രീറ്റിൽ മൊബൈൽ ടോയ്ലെറ്റ് സ്ഥാപിച്ച് ദില്ലി സർക്കാരും രംഗത്തുണ്ട്. ദില്ലി സര്‍ക്കാരും ആം ആദ്മി പാര്‍ട്ടിയും നേരത്തെ തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

പദയാത്ര

പദയാത്ര

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷികവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടുന്നതിന്റെ ഭാഗമായാണ് രണ്ടുദിവസത്തെ കര്‍ഷകറാലി. ദില്ലിയിലെ നിസാമുദീന്‍, ബിജ്വാസന്‍, സബ്ജി മണ്ഡി, ആനന്ദ് വിഹാര്‍ എന്നിവിടങ്ങളി ല്‍നിന്നാണ് കഴിഞ്ഞ ദിവസം കർഷകരുടെ പദയാത്രകള്‍ രാംലീല മൈതാനിയിൽ എത്തിയത്.

പ്രധാന സംഘടകൾ

പ്രധാന സംഘടകൾ

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടികള്‍ കൈയിലേന്തിയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കര്‍ഷകര്‍ രാജ്യതലസ്ഥാനത്തെത്തിയത്. സിപിഎം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍.

സംസ്ഥാന മുഖ്യമന്ത്രിമാർ

സംസ്ഥാന മുഖ്യമന്ത്രിമാർ

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍ഡിഎ കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ പ്രാവശ്യം നടന്ന കർഷക മാർച്ച് ദേശീയ തലത്തിൽ തന്നെ ശ്രദ്ധനേടിയിരുന്നു.

നാനാതുറകളിൽ നിന്നുള്ളവർ

നാനാതുറകളിൽ നിന്നുള്ളവർ

ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കൂടുതല്‍ കര്‍ഷകര്‍ മാർച്ചിനായി എത്തിയത്. സമൂഹത്തിന്റെ വിവിധതുറകളിലുള്ള വ്യക്തികളും പ്രക്ഷോഭത്തിന പിന്തുണ നൽകുന്നുണ്ട്.

ഭക്ഷണമൊരുക്കി വിദ്യാർത്ഥികൾ

ഭക്ഷണമൊരുക്കി വിദ്യാർത്ഥികൾ

ദില്ലി യൂണിവേഴ്സിറ്റിയിലെയും ജെഎൻയു യൂണിവേഴ്സിറ്റിയിലേയും വിദ്യാർത്ഥികൾ കർഷക മാർച്ചിൽ പങ്കെടുക്കുകയും എല്ലാവർക്കും ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. ജാമിയ മിലിയ സർവ്വകലാശാല, അംബേദ്ക്കർ സര്ഡവ്വകലാശാല, എന്നിവിടങ്ങളിലെയും വിദ്യാർത്ഥികളും കർഷകർക്ക് സഹായവുമായി എത്തി.

English summary
Farmers' protest in Delhi: Students come out in hordes to stand shoulder-to-shoulder with farmers amid grave agrarian crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X