• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരിയാനയില്‍ കനത്ത പ്രക്ഷോഭം; പഞ്ചാബില്‍ നിന്നും കൂറ്റന്‍ ട്രാക്ടര്‍ റാലി; ദുര്‍ബലരല്ലെന്ന് കര്‍ഷകര്‍

ചണ്ഡീഗഢ്: വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യസഭയില്‍ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതോടെ കര്‍ഷകര്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചു. പഞ്ചാബിലാണ് കര്‍ഷകര്‍ പടുകൂറ്റന്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. തങ്ങള്‍ക്ക് മേല്‍ മിനിമം താങ്ങുവില അടിച്ചേല്‍പ്പിക്കുമെന്ന ഭയത്തിലാണ് കര്‍ഷകര്‍. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലിയിലേക്കാണ് റാലി നടത്തുന്നത്. പലയിടങ്ങളിലും കര്‍ഷകര്‍ കാര്‍ഷിക ബില്ലിന്റെ പകര്‍പ്പുകള്‍ കത്തിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ബില്ലിനെതിരെ നേരത്തെ തന്നെ കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്രതിഷേധങ്ങള്‍ ഈ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങില്ലെന്ന് ചത്തീസ്ഗണ്ഡ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പ്രതിഷേധം

പ്രതിഷേധം

ബില്ലിനെതിരെ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് 12 മുതല്‍ 3 വരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിറ്റിന്റെ ഹരിയാന ഘടകം നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടല്‍ പ്രക്ഷോഭകരെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നെങ്കിലും കര്‍ഷകര്‍ സന്ധി ചെയ്യാന്‍ തയ്യാറായിരുന്നില്ല. മൂന്ന് മണിക്കൂര്‍ ദേശീയ പാത ഉപരോധിക്കുമെന്ന് യൂണിയന്‍ അറിയിക്കുകയായിരുന്നു.

ജലപീരങ്കി പ്രയോഗിച്ചിരുന്നു

ജലപീരങ്കി പ്രയോഗിച്ചിരുന്നു

ഭാരതീയ കിസാന്‍ യൂണിയന്‍ സംസ്ഥാന പ്രസിഡണ്ട് ഗൂര്‍ണം സിങ്ങിന്റെ നേതൃത്വത്തില്‍ അംബാല-റൂര്‍ക്കി ദേശീയ പാതയിലാണ് സമരം നടക്കുന്നത്. കമ്മീഷന്‍ ഏജന്റുമാരും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പ്രക്ഷോഭത്തിന് പിന്നാലെ സംസ്ഥാനത്ത് പൊലീസ് വലിയ സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിട്ടുള്ളത്. അംബാലയിലെ സദോര്‍പൂര്‍ അതിര്‍ത്തിയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു.

 ട്രാക്ടര്‍ റാലി

ട്രാക്ടര്‍ റാലി

അംബാല, കുരുക്ഷേത്ര, സോണിപത്, ജിന്ദ്, സിര്‍സ, ഫത്തേഹാബാദ്, ഹിസാര്‍, ഭിവാനി എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പട്രോളിംഗ് നടത്തുകയാണ്. കര്‍ഷക ബില്ലിനെതിരെ പഞ്ചാബില്‍ നിന്നും ദില്ലിയിലേക്ക് കൂറ്റന്‍ ട്രാക്ടര്‍ റാലി നടക്കുകയാണ്.

ബന്ദ്

ബന്ദ്

മൊഹിലിയില്‍ നിന്നും രാവിലെ ആരംഭിച്ച റാലി ദേശീയ പാതയിലൂടെ അംബാലയിലേക്ക് നീങ്ങുകയാണ്. പലയിടങ്ങളിലും കര്‍ഷകര്‍ കോലം കത്തിച്ചു. ഇ്ത് റോഡുകള്‍ തടസപ്പെടുത്തിയിട്ടുണ്ട്. സെപ്തംബര്‍ 25 ന് സംസ്ഥാനത്ത് ബന്ദ് നടത്താനാണ് പഞ്ചാബിലെ 31 കര്‍ഷക സംഘടനകളുടെ തീരുമാനം.

 ജനവിരുദ്ധമായ മറ്റൊരു ബില്ല്

ജനവിരുദ്ധമായ മറ്റൊരു ബില്ല്

കര്‍ഷകര്‍ക്കെതിരായ ബില്ലുകള്‍ ഞങ്ങള്‍ കത്തിക്കുകയാണെന്നും ഈ ബില്ലുകള്‍ നടപ്പിലാക്കിയാല്‍ കര്‍ഷകര്‍ നശിക്കുമെന്നും കര്‍ഷക നേതാവ് ഖുര്‍ ബച്ചന്‍ സിംഗ് ചബ്ബ പറഞ്ഞു. നോട്ട് നിരോധനം. ജിഎസ്ടി ഇപ്പോഴിത ജനവിരുദ്ധമായ മറ്റൊരു ബില്ല് കൂടി സര്‍ക്കാര്‍ പാസാക്കിയിരിക്കുകയാണെന്ന്് കര്‍ഷകര്‍ പറഞ്ഞു.

പ്രതിപക്ഷം നടുത്തളത്തിലറങ്ങി

പ്രതിപക്ഷം നടുത്തളത്തിലറങ്ങി

ശക്തമായ പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്നായിരുന്നു ഇന്ന് ബില്ല് രാജ്യസഭ കടന്നത്. പഞ്ചാബിലെ കര്‍ഷകരെ ദുര്‍ബലരായി കാണരുതെന്ന് ശിരോമണി അകാലി ഗള്‍ എംപി നരേശ് ഗുജ്‌റാല്‍ അപ്പോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. കര്‍ഷകരുടെ മരണ വാറണ്ടില്‍ ഒപ്പിടില്ലെന്നായിരുന്നു കോണ്‍ഗ്രസ് എംപിയുടെ പ്രതികരണം. പിന്നാലെ പ്രതിപക്ഷം നടുത്തളത്തിലറങ്ങി പ്രതിഷേധിക്കുകയായിരുന്നു. കര്‍ഷകര്‍ക്ക് താങ്ങുവില എടുത്ത് കളയില്ലെന്ന് കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യക്തമാക്കുകയായിരുന്നു.

12 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ആര്? ഓര്‍മയില്ലെന്ന്... ടിക്കറ്റ് വിറ്റ അളഗര്‍സ്വാമി പറയുന്നു

മധ്യപ്രദേശില്‍ സച്ചിന്‍ പൈലറ്റിനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്; ലക്ഷ്യം സമുദായ വോട്ടുകള്‍

ആര്‍എസ്എസിന്‍റെ ആ പരിപ്പ് ഇവിടെ വേവില്ല; വ​ണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ ക്യാംപെയ്നെതിരെ തോമസ് ഐസക്

English summary
Farmers protest In punjab and haryana against agricultural billl passed in rajyasabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X