കര്‍ഷക പ്രതിഷേധം: ബിജെപിയുടെ പരിശീലന ക്യാമ്പിന് കേന്ദ്ര സേനയുടെ സുരക്ഷ ഏര്‍പ്പെടുത്തി
ദില്ലി: കര്‍ഷക പ്രക്ഷോഭത്തിന്‍റെ പഞ്ചാത്തലത്തില്‍ ബിജെപിയുടെ നേതൃത്വ പരിശീലന ക്യാമ്പിന് സുരക്ഷ വര്‍ധിപ്പിച്ചു. ഹരിയാന ജിന്ദ് ജില്ലയിലെ നർവാന പട്ടണത്തിൽ നടക്കുന്ന ബിജെപിയുടെ പരിശീലന ക്യാമ്പിനാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ഐടിബിപിയുടെയും ഹരിയാന പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം ഹരിയാനയില്‍ ബിജെപി-ജെജെപി നേതാക്കള്‍ക്കെതിരേയും ശക്തമായിരുന്നു.
നർവാനയിലെ ബിജെപി പരിശീലന പരിപാടിയുടെ വേദിക്ക് പുറത്ത് ഐടിബിപിയെ വിന്യസിച്ചിട്ടുണ്ടെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിക്കുകയും ചെയ്തു. പരിപാടിയുടെ സുരക്ഷയ്ക്കായി ഞങ്ങൾ പ്രത്യേകമായി ഐടിബിപിയെ നർവാന ടൗണിലേക്ക് അയച്ചു എന്നല്ല കാണേണ്ടത്. കർഷക പ്രക്ഷോഭം കണക്കിലെടുത്ത് 25 അർദ്ധസൈനിക വിഭാഗങ്ങളെ കേന്ദ്രം ഹരിയാനയിലേക്ക് അനുവദിച്ചുവെന്നതാണ് ശരിയെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുന്നു.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം
ഐടിബിപിയുടെ ഒരു കമ്പനി ജിന്ദ് ജില്ലയിലേക്ക് അയച്ചിട്ടുണ്ട്. പ്രതിഷേധക്കാർ തമ്പടിച്ചിരിക്കുന്ന ജജ്ജർ, സോണിപട്ട് ജില്ലകളിൽ പരമാവധി അർദ്ധസൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വേദിക്ക് പുറത്ത് കർഷകരുടെ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും. അത് വകവയ്ക്കാതെ തങ്ങൾ പരിശീലന പരിപാടി പൂർത്തിയാക്കിയതായി ബിജെപി ജിന്ദ് ജില്ലാ പ്രസിഡന്റ് രാജു മോർ അവകാശപ്പെട്ടു. എന്നിരുന്നാലും, കർഷകരുമായി ഏറ്റുമുട്ടൽ ഒഴിവാക്കാൻ മോർ പ്രതിഷേധ സ്ഥലത്തേക്ക് പോയില്ല. പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications