കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പൂനിയയ്ക്ക് ജാമ്യം

Google Oneindia Malayalam News

ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയില്‍ നിന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകന്‍ മന്‍ദീപ് പൂനിയയ്ക്ക് ജാമ്യം ലഭിച്ചു. സിംഘു അതിര്‍ത്തിയില്‍ ബാരിക്കേഡിലൂടെ പോകുന്നതിനിടെയാണ് ഒരു സംഘം പൊലീസുകാര്‍ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിച്ച് മന്‍ദീപ് പൂനിയയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില്‍ എടുക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വെള്ളിയാഴ്ച സിംഘുവിലുണ്ടായ ആക്രമ സംഭവത്തെ കുറിച്ച് മന്‍ദീപ് പൂനിയ ഫേസ്ബുക്ക് ലൈവിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

police

അതേസമയം, അതെ സമയം മന്ദീപ് പൂനിയക്ക് പ്രസ് കാര്‍ഡ് ഇല്ലായിരുന്നെന്നും ബാരിക്കേഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി തര്‍ക്കത്തിലേര്‍പ്പെട്ടെന്നും അപമര്യാദയായി പെരുമാറിയതായും പൊലീസ് പറയുന്നു. അതിന് ശേഷമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് അദ്ദേഹത്തിനെതിരെ ദില്ലി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പരാതിക്കാരും ഇരകളും സാക്ഷികളും പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണെന്ന് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സത്വീര്‍ സിംഗ് ലംബ നിരീക്ഷിച്ചു. രാജ്യം വിട്ട് പുറത്തുപോകുന്നതിന് അനുമതി തേടണമെന്നും കോടതി ചൂണ്ടിക്കാട്ടി.

വര്‍ത്തമാന ഇന്ത്യയിലെ തികച്ചും സ്വാഭാവികമായ ഒന്ന് മാത്രമാണ് ഈ ബ്രേക്കിങ് ന്യൂസ്; കോണ്‍ഗ്രസിനെ ട്രോളി റഹീംവര്‍ത്തമാന ഇന്ത്യയിലെ തികച്ചും സ്വാഭാവികമായ ഒന്ന് മാത്രമാണ് ഈ ബ്രേക്കിങ് ന്യൂസ്; കോണ്‍ഗ്രസിനെ ട്രോളി റഹീം

17 സീറ്റ് യൂത്ത് കോണ്‍ഗ്രസിന്, ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ് ഇങ്ങനെ, പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്!!17 സീറ്റ് യൂത്ത് കോണ്‍ഗ്രസിന്, ഉമ്മന്‍ ചാണ്ടിയുടെ ഉറപ്പ് ഇങ്ങനെ, പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്!!

ലീഗ് വിരോധം കേവലം വിജയരാഘവന്റെ വിടുവായത്തമല്ല, ഇത് സിപിഎമ്മിന്റെ അറ്റകൈ; എംടി രമേശ്ലീഗ് വിരോധം കേവലം വിജയരാഘവന്റെ വിടുവായത്തമല്ല, ഇത് സിപിഎമ്മിന്റെ അറ്റകൈ; എംടി രമേശ്

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

English summary
Farmers Protest: Journalist Mandeep Poonia got bail who was arrested by Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X