ഡല്‍ഹി ചലോ മാര്‍ച്ച് പുനരാരംഭിച്ച് കര്‍ഷകര്‍; കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്
ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള കർഷകരുടെ മാർച്ചിന് നേരെ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഹരിയാനയ്ക്കും പഞ്ചാബിനും ഇടയിലുള്ള ശംഭു അതിർത്തിയിൽ പ്രതിഷേധിച്ച കർഷകർ ഉച്ചയോടെയാണ് മാർച്ച് പുനനാരംഭിച്ചത്. കർഷക സംഘടനകളായ സംയുക്ത കിസാൻ മോർച്ചയും ( രാഷ്ട്രീയേതര ) കിസാൻ മസ്ദൂർ മോർച്ചയും ചേർന്നുള്ള 101 കർഷകരുടെ സംഘം ആണ് മാർച്ച് ആരംഭിച്ചത്.
ഏത് ത്യാഗത്തിനും തങ്ങൾ തയ്യാറാണെന്നും പരിഹാരം പ്രധാനമന്ത്രിയുടെ പക്കലാണെന്നും അദ്ദേഹം തങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കണം അല്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കണമെന്നും പഞ്ചാബ് കർഷക നേതാവ് സർവാൻ സിംഗ് പന്ദേർ പറഞ്ഞു.

PC: PTI
" ഞങ്ങളുടെ 101 കർഷകരും തൊഴിലാളികളും അടങ്ങുന്ന സംഘം എത്തി. ഞങ്ങൾ ഇതിനകം തന്നെ ലിസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. മുന്നോട്ട് പോകാൻ
അനുവദിക്കുന്നതിന് മുൻപ് ഐഡികൾ പരിശോധിക്കാൻ പോലീസ് നിർബന്ധിച്ചാൽ അവർ ഞങ്ങളെ അറിയിക്കണം.
ഞങ്ങൾ അച്ചടക്കം പാലിക്കും. അത് തുടരും. അവർ ഇന്ന് കൂടുതൽ കണ്ണീർവാതകം ഉപയോഗിക്കുകയാണ്. ഞങ്ങൾ അതിനെ നേരിടാൻ തയ്യാറാണ്. ത്യാഗത്തിനുള്ള പരിഹാരം പ്രധാനമന്ത്രിയുടെ പക്കലുണ്ട്. അദ്ദേഹം ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കണം. അല്ലെങ്കിൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ അനുവദിക്കണം, അദ്ദേഹം പറഞ്ഞു. ചർച്ചയ്ക്കായി സർക്കാരിൽ നിന്ന് ഒരു സന്ദേശവും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.
കർഷകരെ മുന്നോട്ട് പോകാൻ അനുവദിക്കുന്നതിന് മുൻപ് തങ്ങൾ ആദ്യം അവരുടെ ഐഡന്റിറ്റി പരിശോധിക്കുമെന്നും 101 കർഷകരുടെ പട്ടിക തങ്ങളുടെ പക്കലുണ്ട് എന്നുമാണ് പോലീസ് പറഞ്ഞത്. അതേ സമയം, കർഷകർ ഡൽഹിയിലേക്ക് കടക്കുന്നത് തടയാൻ വൻസുരക്ഷാ സന്നാഹമാണ് ശംഭു അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. വാഹനങ്ങൾ കടന്നുപോകാതിരിക്കാൻ റോഡുകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മിനിമം താങ്ങുവിലയ്ക്ക് നിയപരമായ ഗ്യാരണ്ടി, കാർഷിക കടം എഴുതിത്തള്ളൽ, കർഷകർക്ക് പെൻഷൻ, വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്.
രണ്ട് ദിവസം മുൻപ് നടന്ന മാർച്ചിൽ ഹരിയാന - പഞ്ചാബ് ശംഭു അതിർത്തി കടക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചിരുന്നു. ഇതിൽ നിരവധി കർഷകർക്ക് പരിക്കേറ്റതിന് പിന്നാലെയാണ് മാർച്ച് താത്ക്കാലികമായി നിർത്തിവെച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications