Get Updates
Get notified of breaking news, exclusive insights, and must-see stories!

'വടിയെടുത്ത്' കർഷകർ; ഗാസിപ്പൂരിലെ സമരവേദിയിലേക്ക് കൂടുതൽ പോരാളികൾ

സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ബുലാന്ദഷഹ്റിൽ നിന്നുള്ള 200ലധികം ആയുധ ധാരികളായ കർഷകർ ഗാസിപ്പൂരിലെത്തി

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനമായ ഡൽഹിയുടെ അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകർക്ക് ഓരോ ദിനം കഴിയുമ്പോഴും പിന്തുണയേറി വരുകയാണ്. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ബുലാന്ദഷഹ്റിൽ നിന്നുള്ള 200ലധികം ആയുധ ധാരികളായ കർഷകർ ഗാസിപ്പൂരിലെത്തി. മരവടിയുമേന്തിയാണ് സമരമുഖത്തേക്ക് ഇവരുടെ കടന്നു വരവ്.

Farmers

ദിവസങ്ങൾ ഇത്ര പിന്നിട്ടിട്ടും നിലപാടിൽ നിന്ന് പിന്മാറാത്ത സർക്കാർ നടപടിയിൽ കടുത്ത അമർഷമാണ് കർഷകർക്കെല്ലാം. നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. യാതൊരുവിധ ഒത്തുതീർപ്പും അംഗീകരിക്കില്ലെന്നും കർഷക നേതാക്കാൾ വ്യക്തമാക്കി.

അതേസമയം കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ പ്രതിഷേധം ഏറെക്കാലം തുടരുമെന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് നരേഷ് ടിക്കായത്ത്. ബിജെപിയെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലി-യുപി അതിർത്തിയിൽ ഗാസിയാബാദിൽ നടക്കുന്ന കർഷക യൂണിയന്റെ പ്രതിമാസ യോഗത്തിൽ സംസാരിക്കുകയായിരുന്നു ടിക്കായത്ത്. ദില്ലി-നോയിഡ അതിർത്തിയിൽ പ്രതിരോധം സംഘടിപ്പിക്കുമെന്ന് ടിക്കായത്ത് വ്യക്തമാക്കി.

വീല്‍ചെയറില്‍ സഞ്ചരിച്ചുള്ള മമതാ ബാനര്‍ജിയുടെ തെരഞ്ഞൈടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

കാർഷിക നിയമങ്ങള്‍ പിൻവലിക്കാൻ സർക്കാർ കൂട്ടാക്കുന്നില്ലെങ്കിൽ ദില്ലിയിലെ കൂടുതൽ അതിർത്തി മേഖലകളിൽ ഉപരോധസമരം ആരംഭിക്കുമെന്നും കർഷക നേതാക്കൾ അറിയിച്ചു. നിയമങ്ങള്‍ പിൻവലിക്കാൻ തയ്യാറാവാത്ത സാഹചര്യത്തിൽ തിക്രി, സിൻഘു അതിർത്തികളിൽ ദീർഘകാലത്തേക്ക് സമരം ചെയ്യുന്നതിനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. ഇവിടെ കുടിലുകള്‍ നിർമിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കമാണ് കർഷകർ നടത്തിയിട്ടുള്ളത്

ആരാധകരെ ഞെട്ടിച്ച് പ്രിയാ മണിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+