കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക പ്രക്ഷോഭം; ഉത്തരേന്ത്യയില്‍ കൂടുതല്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു

Google Oneindia Malayalam News

ന്യൂഡല്‍ഹി: കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഉത്തരേന്ത്യയില്‍ കൂടുതല്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നു. രാജസ്ഥാനില്‍ ഇന്ന്‌ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ഷക മാഹാ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും.

അതേസമയം ജനുവരി 26 റിപ്പബ്ലിക്‌ ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നീതിയുക്തമായ അന്വേഷണം ഉറപ്പാക്കണമെന്ന്‌ ദില്ലി ചീഫ്‌ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതി ദില്ലി പോലീസിന്‌ നിര്‍ദേശം നല്‍കി. മുഖ്യപ്രതിയും നടനുമായ ദീപ്‌ സിദ്ദുവിന്റെ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. കര്‍ഷക പ്രക്ഷോഭ കേന്ദ്രങ്ങളില്‍ ഇന്ന്‌ ചന്ദ്ര ശേഖര്‍ ആസാദ്‌ രക്തസാക്ഷി ദിനമായും തൊഴിലാളികളുടേയും ഏകതാ ദിനമായും ആചരിക്കും.

mahapanchayat

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്‌,ഹരിയാന,രാജസ്ഥാന്‍,ഉത്തര്‍പ്രദേശ്‌,ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുവരെ സംഘടിപ്പിച്ച മഹാപഞ്ചായത്തുകളില്‍ പതിനായിരക്കണക്കിന്‌ കര്‍ഷകരാണ്‌ പങ്കെടുത്തത്‌.കോണ്‍ഗ്രസ്‌ ഇന്ന്‌ രാജസ്ഥാനിലെ ബിക്കനീറിലും,ചിറ്റോര്‍ഗഡിലും കര്‍ഷക കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി അശോക്‌ ഗഹലോട്ടടക്കം മുതിര്‍ന്ന്‌ കോണ്‍ഗ്രസ്‌ നേതാക്കളും കിസാന്‍ മഹാപഞ്ചായത്തുകളില്‍ പങ്കെടുക്കും. കടം തുടങ്ങിയ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ വിധവകള്‍ക്കായി ആശ്വാസ നടപടികള്‍ പ്രഖ്യാപിക്കണമെന്ന്‌ കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു.
കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ചതിന്‌ അറസ്റ്റിലായ ദളിത്‌ ആക്ടിവിസ്റ്റ്‌ നോദീപ്‌ കൗറിന്‌ ഇന്നലെ കോടതി ജാമ്യം അനുവദിച്ചു. പോലീസ്‌ കസ്‌റ്റഡിയില്‍ മര്‍ദനമേറ്റെന്നും ഉടന്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തില്‍ അണിചേരുമെന്നും നോദീപ്‌ കൗര്‍ പറഞ്ഞു. അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റി നാലാം ദിവസത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌.

ക്യൂട്ട് ലുക്കിൽ പാർവ്വതി നായർ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
farmers protest; more maha panchayat meetings organized in north India states
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X