കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷക സമരം: ദില്ലിയില്‍ നിന്ന് ഗാസിയാബാദിലേക്കുള്ള എന്‍എച്ച് 24 യാത്രക്കാര്‍ക്ക് തുറന്നുകൊടുത്തു

Google Oneindia Malayalam News

ദില്ലി: കാര്‍ഷിക സമരത്തെ തുടര്‍ത്ത് അടച്ച ഗാസിയാഹാദ്- ദില്ലി ഹൈവേ ഇന്ന് തുറന്നു. കര്‍ഷക സമരത്തെ തുടര്‍ന്ന് കഴിഞ്ഞ 48 ദിവസത്തോളം അടഞ്ഞുകിടന്ന റോഡായിരുന്നു ഇത്. ഇപ്പോള്‍ വീണ്ടും തുറന്നതോടെ ദില്ലി- ഗാസിയാബാദ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ്. ഗാസിപ്പൂര്‍ അതിര്‍ത്തിയില്‍ നിലവിലുള്ള ക്രമസമാധാന സ്ഥിതിയും പൊതു സൗകര്യവും കണക്കിലെടുത്ത് ദില്ലിയില്‍ നിന്ന് ഗാസിയാബാദിലേക്ക് പോകുന്ന എന്‍എച്ച് -24 പാത തുറന്നിരിക്കുകയാണ് ദില്ലി പൊലീസ് അറിയിച്ചു.

farmer

ില്ലി മുതല്‍ ഗാസിപ്പൂര്‍ വരെ ഗതാഗതത്തിനായി തുറന്നിരിക്കുന്ന സാഹചര്യത്തില്‍ ദില്ലി ട്രാഫിക് പോലീസും സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. ഒപ്പം മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ അടിസ്ഥാന കൊറോണ വൈറസ് മുന്‍കരുതലുകള്‍ എടുക്കാന്‍ യാത്രക്കാരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ജസ്പ്രീത് ബുംറ- സഞ്ജന ഗണേശന്‍ വിവാഹ ഫോട്ടോസ് കാണാം

അതേസമയം, ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന കര്‍ഷക സമരം ശക്തമാക്കാന്‍ തന്നെയാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. കര്‍ഷകര്‍ സമരത്തെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കര്‍ഷക യൂണിയന്‍ നേതാക്കള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലേക്ക് പ്രചാരണവുമായി രംഗത്തെത്തിയിരുന്നു.

കര്‍ഷക വിരുദ്ധരായ ബിജെപിക്ക് വോട്ട് ചെയ്യരുതെന്നാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച ബംഗാളിലെ സിംഗൂരിലും അസന്‍സോളിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ചു. കര്‍ഷക നേതാവും സമര നായകനുമായ രാകേഷ് ടിക്കായത്തും നേരത്തെ ബംഗാളിലെത്തി പ്രചാരണം തുടങ്ങിയിരുന്നു.

അതിസുന്ദരിയായി പാർവ്വതി നായർ, ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയതിന് വിമര്‍ശനം | Oneindia Malayalam

English summary
Farmers Protest: NH-24 carriageway from Delhi to Ghaziabad opens for passengers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X